തിരുവനന്തപുരം: ആർ.സി.സി.യിൽ നിന്ന് രക്തം സ്വീകരിച്ച മറ്റൊരു ആൺകുട്ടിക്ക് കൂടി എച്ച്.ഐ.വി ബാധിച്ചുവെന്ന റിപ്പോർട്ട് പരിശോധിക്കുമെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പതിനായിരക്കണക്കിന് ആളുകൾക്ക് ചികിൽസ നൽകുന്ന സ്ഥാപനമാണ്. ഇത്തരം സംഭവങ്ങൾ അപൂർവമായി ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അത്തരം സാധ്യതകൾ കൂടി കണക്കിലെടുക്കണമെന്നും കെ. കെ ശൈലജ.
നേരത്തെ, ആർ.സി.സിയിൽ ചികിത്സക്കിടെ കുട്ടിക്ക് എച്ച്.െഎ.വി ബാധിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. ആർ.സി.സി അധികൃതർ കൈയൊഴിയുകയും ആ കുട്ടി മരിക്കുകയും ചെയ്തതോെട സംഭവം വിവാദമാകുകയും ചെയ്തു. അതിനു പിറകെ ആർ.സി.സിയിൽ നിന്ന് രക്തം സ്വീകരിച്ചതു മൂലം 14കാരനുകൂടി എച്ച്.െഎ.വി ബാധിച്ചുവെന്ന വാർത്ത വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.