തൈപ്പൊങ്കൽ അവധി വെള്ളിയാഴ്​ച; ശനി പ്രവർത്തി ദിനം

തൈപ്പൊങ്കൽ പ്രമാണിച്ച്​ കേരളിത്തിലെ ആറു ജില്ലകളിൽ ശനിയാഴ്​ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്​ചയിലേക്ക്​ മാറ്റി. തമിഴ്നാട്ടിൽ വെള്ളിയാഴ്​ചയാണ്​ തൈപ്പൊങ്കൽ. ഇതനുസരിച്ചാണ്​ പുതിയ മാറ്റം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്​, വയനാട്​ എന്നീ ജില്ലകളിലാണ്​ തൈപ്പൊങ്കൽ അവധിയുള്ളത്​. ​ശനിയാഴ്​ചയിലെ അവധി വെള്ളിയാഴ്​ചയിലേക്ക്​ മാറ്റണമെന്നാവശ്യപ്പെട്ട്​ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്​റ്റാലിൻ കേരള മുഖ്യമന്ത്രിക്ക്​ കത്ത്​ നൽകിയിരുന്നു. കേരളത്തിലെ തമിഴ്​ ​െപ്രാട്ടക്​ഷൻ കൗൺസിലും അവധി മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇതി​െൻറ അടിസ്​ഥാനത്തിലാണ്​ അവധി വെള്ളിയാഴ്​ചയിലേക്ക്​ മാറ്റുന്നത്​. ശനിയാഴ്​ച പ്രവർത്തി ദിനമായിരിക്കും.

Tags:    
News Summary - holiday shifted to friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.