തൃശൂർ: നഗരങ്ങൾ കേന്ദ്രീകരിച്ച് ഹണിട്രാപ്പ് സംഘങ്ങൾ വ്യാപകമായതോടെ അന്വേഷണം ഊർജ ിതമാക്കി പൊലീസ്. വ്യവസായികളേയും പ്രവാസികളേയും ലക്ഷ്യമിട്ടാണ് സൗഹൃദം നടിച്ച് പണം ത ട്ടുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നത്. സംഘം ഇരകളെ കുരുക്കുന്നത് സമൂഹമാധ്യമം വഴിയാ ണ്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് 26 കാരി ഉൾെപ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ് തിരുന്നു. കൊല്ലം കടക്കാവൂരിൽ നിന്നും തിരുവനന്തപുരത്തുനിന്നും സമാന കേസുകൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പ്രവാസി വ്യവസായിയെ നഗ്നദൃശ്യം കാണിച്ച് പണം തട്ടിയെന്ന പേരിലാണ് കൊച്ചിയിൽ കഴിഞ്ഞ ദിവസം അറസ്റ്റുണ്ടായത്.
ഒരേ മാതൃകയിലാണ് ഇത്തരം തട്ടിപ്പുകളെന്ന് പൊലീസ് പറയുന്നു. ആദ്യം സമ്പന്നനായ ഇരയെ കണ്ടെത്തി വിവരം ശേഖരിക്കും. പിന്നീട് സംഘത്തിലെ സുന്ദരിയായ സ്ത്രീ വഴി ഇരയുമായി ബന്ധം സ്ഥാപിക്കും. നേരിട്ട് വിളിക്കുന്നതിന് പുറമെ ഫേസ്ബുക്ക് വഴിയോ മെസഞ്ചർ, വാട്സ്ആപ് വഴിയോ സൗഹൃദം സ്ഥാപിക്കും. പിന്നെ, നേരിട്ട് കാണണമെന്ന് ആവശ്യപ്പെടും.
സ്വകാര്യനിമിഷങ്ങൾ സംഘാംഗങ്ങൾ ഒപ്പിയെടുക്കും. ഇങ്ങനെയാണ് കെണിയിലകപ്പെടുത്തുന്നത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ലക്ഷങ്ങളാണ് ആവശ്യപ്പെടുക. അപമാനം ഭയന്ന് ഭൂരിഭാഗം പേരും തുക നൽകുകയാണ് പതിവ്. ഒരിക്കൽ കുടുങ്ങിയാൽ രക്ഷപ്പെടുക പ്രയാസമാണ്.
കൊച്ചി സ്വദേശിയായ ഖത്തർ വ്യവസായിയോട് 50 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ആദ്യം ആത്മഹത്യക്കൊരുങ്ങിയ വ്യവസായി, സുഹൃത്തിെൻറ ഉപദേശപ്രകാരം പൊലീസിനെ സമീപിക്കുകയായിരുന്നു. മുൻപരിചയമില്ലാത്തവർ സമൂഹമാധ്യമങ്ങൾവഴി സൗഹൃദം സ്ഥാപിക്കാനൊരുങ്ങുന്നുവെങ്കിൽ ശ്രദ്ധിക്കണമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.