കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പേർ പൊലീസ് പിടിയിലായി. ചവറ പയ്യലക്കാവ് ത്രിവേണിയില്‍ മാളു എന്ന് വിളിക്കുന്ന ജോസ്ഫിന് (28), ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ നഹാബ് (30), ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ അപ്പു എന്ന് വിളിക്കുന്ന അരുണ്‍ (28), പാരിപ്പള്ളി മീനമ്പലം എസ്.എന്‍ നിവാസില്‍ അരുണ്‍ (30) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ഒന്നാം പ്രതിയായ യുവതി ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിക്കുകയും തന്റെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് യുവാവിനെ കൊല്ലം താലൂക്ക് ഓഫിസിന് സമീപമുള്ള അറവുശാലക്ക് സമീപത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെ എത്തിയ യുവാവിനെ പ്രതികള്‍ നാലുപേരും ചേര്‍ന്ന് ചേര്‍ന്ന് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ഫോണും സ്വര്‍ണ്ണ മോതിരവും കവരുകയും ചെയ്തു.
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഈസ്റ്റ് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഒന്നാം പ്രതിയായ യുവതിക്കെതിരെ മയക്കുമരുന്ന് കേസ് അടക്കം നിലവിലുണ്ട്. കൊല്ലം എ.സി.പി അനുരൂപിന്റെ നിർദേശാനുസരണം ഈസ്റ്റ് എസ്.ഐമാരായ ദില്‍ജിത്ത്, ദിപിന്, ആശ ചന്ദ്രന്, എ.എസ്.ഐ സതീഷ്കുമാര്‍, എസ്.സി.പി.ഒ അനീഷ്, സി.പി.ഒ അനു എനിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.