ഊ​ര​കം പു​ള്ളി​ക്ക​ലി​ൽ മി​ന്ന​ലേ​റ്റ് ത​ക​ർ​ന്ന മേ​ലേ​വ​ള​പ്പി​ൽ മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ വീ​ടി​ന്‍റെ ചു​മ​ർ 

വീടിനു മിന്നലേറ്റു; യുവതിക്കും മക്കൾക്കും പരിക്ക്

വേങ്ങര: ഊരകം പുള്ളിക്കല്ലിൽ വീടിന് ഇടിമിന്നലേറ്റ് യുവതിക്കും മക്കൾക്കും പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരമുണ്ടായ ഇടിമിന്നലിൽ വി.പി. മൊയ്തീൻ കുട്ടിയുടെ വീടിനാണ് സാരമായ കേടുപാടുകൾ സംഭവിച്ചത്. മൊയ്തീൻ കുട്ടിയുടെ ഭാര്യ ഖദീജ, മക്കളായ അസീബ്, ആഷിക് എന്നിവർക്കാണ് പരിക്കേറ്റത്.

ഖദീജയും അസീബും മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടി. സാരമായി പരിക്കേറ്റ നൗഫൽ കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശക്തമായ ഇടിമിന്നലിൽ വീടിനും കേടുപാടുകൾ സംഭവിച്ചു. വയറിങ് ഉൾപ്പെടെ വീട്ടുപകരണങ്ങൾ കത്തിനശിച്ചു. ഊരകം അസി. വില്ലേജ് ഓഫിസർ, ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ, കെ.എസ്.ഇ.ബി അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Tags:    
News Summary - house was struck by lightning; The woman and children were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.