ക്വാറൻറീനിൽ ആയിരുന്ന വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: ക്വാറൻറീനിൽ കഴിഞ്ഞ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആയൂർ ഇളമാട് അമ്പലംമുക്ക് സുനിൽ ഭവനിൽ പരേതനായ രാജൻ തോമസിൻ്റെ ഭാര്യ ഗ്രേസി (62) ആണ് മരിച്ചത്. വീടിൻ്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. മൃതദേഹം കൂടുതൽ പരിശോധനകൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ആയൂരിലെ നഴ്സിങ്​ ഹോമിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയവർ ക്വാറൻറീനിൽ പോവാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്നാണ് ജൂലൈ 15ന് കൈയിലെ പ്ലാസ്റ്റർ നീക്കം ചെയ്യാൻ ആശുപത്രിയിൽ എത്തിയ ഗ്രേസിയും ക്വാറൻറീനിൽ പോകേണ്ടി വന്നത്​. പിന്നീടുണ്ടായ മാനസിക സമ്മർദ്ദത്തെ തുടർന്ന് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മക്കൾ: സുനിൽ രാജ് (സൗദി), ജിൻസി (ദുബൈ). മരുമക്കൾ :അനു, പ്രമോദ് (ദുബൈ).

 

Tags:    
News Summary - house wife committ suicide while quarantine -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.