ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് എങ്ങനെയാണ് ജോലി ലഭിച്ചതെന്ന് ചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിവാദ വനിതയെ ഹിൽസ്റ്റേഷനിലേക്ക് ക്ഷണിച്ചത് ആരാണ്. വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്നിട്ടില്ലെയെന്നും അദ്ദേഹം ചോദിച്ചു. സ്വപ്ന സുരേഷിന്റെ പേര് പരാമർശിക്കാതെയായിരുന്നു ഗവർണറുടെ വിമർശനം.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ രാജിവെച്ചത് ഏത് സാഹചര്യത്തിലാണ്. ഇതൊക്കെ കേരളത്തിലെ ജനങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. തന്റെ പ്ലഷർ വിഷയമാണോയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ മതി. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ സ്വർണക്കടത്തിൽ ഉൾപ്പെട്ടാൽ തനിക്ക് ഇടപെടാമെന്നും ഗവർണർ പറഞ്ഞു.
ധനമന്ത്രി കെ.എൻ ബാലഗോപാലിനെ വീണ്ടും ഗവർണർ വിമർശിച്ചു. ഐക്യത്തെ തകർക്കാനാണ് ബാലഗോപാൽ ശ്രമിക്കുന്നതെന്നായിരുന്നു ഗവർണറുടെ വിമർശനം. അനധികൃത നിയമനങ്ങൾ ഉണ്ടായാൽ അതിലും ഇടപെടുമെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.