കൊച്ചി: അന്ധവിശ്വാസം, ആഭിചാരം, മന്ത്രവാദം തുടങ്ങിയവ തടയാൻ അടിയന്തരമായി നിയമം നിർമിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്. ഇവക്ക് എതിരായ ബോധവത്കരണം വിദ്യാർഥികളിൽ വളർത്തണം. ശാസ്ത്രബോധമുള്ള തലമുറയെ സൃഷ്ടിക്കാൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഫലപ്രദമായ ഇടപെടൽ ആവശ്യമാണെന്നും ഉത്തരവിൽ പറഞ്ഞു.
നരബലിയുടെ പേരിൽ നടന്ന കൊലപാതകങ്ങൾക്കെതിരെ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ചീഫ് സെക്രട്ടറിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കുമാണ് ഉത്തരവ് നൽകിയത്. കേസിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.