എറണാകുളം: നാണയം വിഴുങ്ങിയ നിലയിൽ ആശുപത്രിയിലെത്തിച്ച മൂന്ന് വയസ്സുകാരന് മതിയായ ചികിത്സ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലെ സൂപ്രണ്ടുമാർ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ആലുവ കടുങ്ങല്ലൂരിൽ വാടകക്ക് താമസിക്കുന്ന നന്ദിനി - രാജ്യ ദമ്പതികളുടെ ഏക മകന്‍ പൃഥ്വിരാജാണ് മരിച്ചത്. ആശുപത്രികളിൽനിന്ന് ചികിത്സ ആവശ്യമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചുവെന്നാണ് പരാതി.
ശനിയാഴ്ച രാവിലെ 11നാണ് നാണയം വിഴുങ്ങിയത്. ആലുവ സർക്കാർ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ കുട്ടിയെ എത്തിച്ചു. പഴവും ചോറും നൽകിയാൽ വയറിളകി നാണയം പുറത്ത് വരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി വീട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.