നെടുമങ്ങാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ആനാട് പാണ്ഡവപുരം കുളക്കിക്കോണം തടത്തരികത്തുവീട്ടിൽ ഉണ്ണികൃഷ്ണൻ(46) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. രാത്രി വീട്ടിൽ ബഹളംവച്ച് പുറത്തുപോയ പ്രതി രാവിലെ ആറ്മണിക്ക് തിരികെയെത്തി ഭാര്യ അജിതയെ വെട്ടുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ അജിതയുടെ അമ്മക്കും വെട്ടേറ്റിരുന്നു. തലയ്ക്കും മുഖത്തും ആഴത്തിൽ മുറിവേറ്റ അജിത നിലവിളിച്ച് ബഹളമുണ്ടാക്കിയതോടെ വെട്ടുകത്തി വലിച്ചെറിഞ്ഞശേഷം പ്രതി ഓടി രക്ഷപ്പെട്ടു. മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളെ കുടുക്കിയത്.
നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട് കീലർ, സി.ഐ എസ്. സതീഷ് കുമാർ, എസ്.ഐമാരായ ശ്രീനാഥ്. റോജോമോൻ, കെ.ആർ.സൂര്യ, എ.എസ്.ഐ ഹസൻ, എസ്.സി.പി.ഒ ആർ. ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.