ആലപ്പുഴ: എൽ.ഡി.എഫ് സർക്കാറിെൻറ വൈദ്യുതി മേഖലയിലെ അഞ്ചുവർഷനേട്ടം നാമമാത്രം. സംസ്ഥാനത്ത് പവർകട്ട് ഒഴിവാക്കിയത് കൂടിയ വിലയിൽ വൈദ്യുതി പുറമെനിന്ന് വാങ്ങിയും. വിവിധ പദ്ധതികളിൽനിന്നായി 500 മെഗാവാട്ട് ജലവൈദ്യുതിയായിരുന്നു എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനം. അഞ്ചു വര്‍ഷത്തിനിടെ ലഭ്യമാക്കാനായത് പേക്ഷ, 18.6 മെഗാവാട്ട് മാത്രവും. ലക്ഷ്യമിട്ടതില്‍ ഏറെ പദ്ധതികളും തുടങ്ങാനായില്ല. നിർമാണത്തിലിരുന്നവയുടെ നിർമാണം നിലച്ചതും തിരിച്ചടിയാകുകയായിരുന്നു.
പുനരുപയോഗ വൈദ്യുതി ഉൽപാദനശേഷി 2020ഓടെ 1500 മെഗാവാട്ടായി വര്‍ധിപ്പിക്കുമെന്ന വാഗ്ദാനവും പ്രകടന പത്രികയിലുണ്ടായിരുന്നെങ്കിലും അമ്പലത്തറയില്‍ രണ്ടു ഘട്ടങ്ങളിലായി ആകെ 82 മെഗാവാട്ട് സോളാര്‍ പദ്ധതി കമീഷൻ ചെയ്യാൻ മാത്രമാണായത്. പവര്‍ കട്ടില്ലാത്ത അഞ്ചു വര്‍ഷം കൊട്ടിഗ്ഘോഷിക്കുന്ന സർക്കാർ ആകെ ഉപഭോഗത്തിെൻറ 60 ശതമാനവും കൂടിയ വിലയിൽ പുറമെ നിന്ന് വാങ്ങുകയായിരുന്നു. 500 മെഗാവാട്ട് ലക്ഷ്യം നേടാനാകാതെ വന്നതോടെ 3.72 ശതമാനം മാത്രമായി നേട്ടം.
2016 ജൂണ്‍ ഒന്നിനുശേഷം ഇതുവരെ കമീഷന് ചെയ്തത് നാല് പദ്ധതികൾ മാത്രമാണ്. വെള്ളത്തൂവല്‍ 3.6 മെഗാവാട്ട് (2016), പെരുന്തേനരുവി 6 മെഗാവാട്ട് (2017), കക്കയം 3 മെഗാവാട്ട് (2018), ചാത്തങ്കോട്ടുനട 6 മെഗാവാട്ട് (2021) എന്നിവ. ഇതിൽ വെള്ളത്തൂവൽ പ്രളയത്തിൽ തകർന്നു. 187.5 മെഗാവാട്ടിെൻറ പദ്ധതികളാണ് നിര്‍മാണം പുരോഗമിക്കുകയോ പാതിവഴിയിലാകുകയോ ചെയ്തിട്ടുള്ളത്.
1430 ലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്തിന് ലഭിക്കേണ്ട മാങ്കുളം അടക്കം പദ്ധതികളിലാണ് അഞ്ചുവർഷത്തിനിടെ ഒരു നടപടിയുമെടുക്കാനാകാതിരുന്നത്. 2006 ഡിസംബറിൽ അഞ്ചു വർഷത്തിനകം കമീഷൻ ചെയ്യാൻ ഉദ്ദേശിച്ച് അന്നത്തെ വൈദ്യുതി മന്ത്രി എ.കെ. ബാലൻ നിർമാണത്തിന് തുടക്കം കുറിച്ചതാണ് നിർമാണത്തിലുള്ളതിൽ ഏറ്റവും വലുതായ 60 മെഗാവാട്ടിെൻറ പള്ളിവാസൽ എക്സ്റ്റൻഷൻ. 42 മാസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ 2009 ജനുവരി അഞ്ചിന് കരാര്‍ ഒപ്പിട്ട 40 മെഗാവാട്ടിെൻറ തൊട്ടിയാര്‍ പദ്ധതി 25 ശതമാനം മാത്രമാണ് മുന്നോട്ട് പോയത്.
2000 ജനുവരിയിൽ കേന്ദ്രാനുമതി ലഭിച്ച 85 ദശലക്ഷം യൂനിറ്റ് അധികം ലഭിക്കുന്ന ചെങ്കുളം ഓഗ്മെേൻറഷന്‍ യാഥാർഥ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. അണക്കെട്ടും നിലയവും ഒന്നും ആവശ്യമില്ലാത്തതാണ് ചെങ്കുളം. മറ്റ് മാർഗങ്ങൾ അവലംബിച്ച് കൂടുതൽ വൈദ്യുതി ലഭ്യമാക്കിയെന്നും നിലവിലെ പദ്ധതികളിൽ കുറവുവന്ന ഉൽപാദനം പുനഃസ്ഥാപിച്ചെന്നും മറ്റുമാണ് വൈദ്യുതി വകുപ്പ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.