മലപ്പുറം: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ പ്രവർത്തനം മുഴുവൻ ശരിയാണെന്ന് അഭിപ്രായമില്ലെന്നും ഇക്കാര്യത്തിൽ കാടടച്ച് വെടിവെക്കുകയല്ല വേണ്ടതെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
കേസുകളുടെ മെറിറ്റ് നോക്കിയാണ് വിമർശനമുന്നയിക്കുന്നത്. ഏജൻസികളെ അടച്ചാക്ഷേപിക്കാൻ കഴിയില്ല. ഹൃദ്രോഗിയായ എം.സി. കമറുദ്ദീൻ എം.എൽ.എയെ വിജിലൻസ് പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലക്കെതിരെ ബിജു രമേശ് പറഞ്ഞത് വിശ്വസനീയമല്ല.
ആർക്കോ വേണ്ടി സംസാരിക്കുന്നതുപോലെ തോന്നി. കിഫ്ബി ഓഡിറ്റില്ലാതെയാണ് നടപ്പാക്കിയത്.
തുടക്കം മുതൽ അതിനെ എതിർത്തിരുന്നു. 118 എ പിൻവലിച്ചില്ലെങ്കിൽ വലിയ പ്രക്ഷോഭം നേരിടേണ്ടി വന്നേനെയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.