'നവോത്ഥാനം എന്താണെന്ന് എനിക്കറിയില്ല; ച്യവനപ്രാശം ലേഹ്യം പോലെയുളള സാധനമാണോ നവോത്ഥാനം' -ശ്രീനിവാസൻ

കൊച്ചി: നവോത്ഥാനം എന്താണെന്ന് തനിക്കറിയില്ലെന്ന് ട്വന്‍റി-20യിൽ ചേർന്ന നടൻ ശ്രീനിവാസൻ. നവോത്ഥാനത്തിന് നിൽക്കണമെന്നൊന്നും ഞാൻ പറയുന്നില്ല. ച്യവനപ്രാശം ലേഹ്യം പോലെയുളള സാധനമാണോ നവോത്ഥാനമെന്നും ശ്രീനിവാസൻ ചോദിച്ചു. മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങൾ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സംഘടിത മതങ്ങളും അതിശക്തമായി തമ്മിലടിക്കുകയാണ്. അതാണോ മതനിരപേക്ഷത.

ട്വന്‍റി-20 എറണാകുളത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ മത്സരിക്കുകയാണ്. അതിൽ വിജയിക്കുകയാണെങ്കിൽ അവർ കേരളത്തിൽ ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്.

ബി.ജെ.പിയിൽ ചേർന്ന ഇ. ശ്രീധരനും ജേക്കബ് തോമസും ട്വന്‍റി-20യിൽ വരണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

താരങ്ങളുടെ രാഷ്ട്രീയപ്രവേശനം പാർട്ടികളെ കുറിച്ച് തിരിച്ചറിവ് ഇല്ലാത്തതിനാലാണ്. അവർക്കെല്ലാം നല്ല ബുദ്ധി തോന്നുമെന്നാണ് പ്രതീക്ഷയെന്നും ശ്രീനിവാസൻ പറഞ്ഞു.

ഇന്ന് വൈകീട്ട് നടന്ന ട്വന്‍റി-20 സ്ഥാനാർഥി പ്രഖ്യാപനത്തിൽ ശ്രീനിവാസൻ പങ്കെടുത്തിരുന്നു. ശ്രീനിവാസനെ കൂടാതെ സംവിധായകൻ സിദ്ദീഖ്, വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി എന്നിവരും പാർട്ടിയിൽ ചേർന്നിരിക്കുകയാണ്. 

Tags:    
News Summary - i dont know what renaissance is says sreenivasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.