തിരുവനന്തപുരം: ജനങ്ങൾക്ക് ദുരിതം വിതക്കുന്ന അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിന് വിലങ്ങുതടിയായ കോടതിവിധിക്കെതിരായി ഇടുക്കിയിൽ നടക്കുന്ന ഹർത്താലിനെ പിന്തുണച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ജനങ്ങൾക്ക് സമരം ചെയ്യാൻ അവകാശമുണ്ടെന്നും ആശങ്ക പരിഹരിക്കാൻ സർക്കാർ എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സമരം സർക്കാരിനെതിരെ തിരിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇന്നലത്തെ കോടതി നടപടി അപ്രതീക്ഷിതമായിരുന്നു. ഇന്നുതന്നെ നിയമപരമായ തുടർനീക്കം തുടങ്ങും. കോടതി നടപടിയാണ് നിലവിലെ സ്ഥിതി സങ്കീർണമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിൽ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.