തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നത്തിൽ സർക്കാർ എടുത്ത തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കിയിലെ എൽ.ഡി.എഫ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നിവേദനം നൽകി. സി.പി.ഐ ജില്ല സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ കെ. ശിവരാമൻ, കെ.കെ. ജയചന്ദ്രൻ (സി.പി.എം), അനിൽ കുവപ്ലാക്കൽ (ആർ.എസ്.പി), ജോണി ചെരുപറമ്പിൽ (കേരള കോൺഗ്രസ് സ്കറിയ തോമസ്) എന്നിവരാണ് നിവേദനം നൽകിയത്.മാർച്ച് 27-ന് എടുത്ത യോഗതീരുമാനങ്ങൾ ഉത്തരവുകളായി പുറത്തിറക്കുന്നതിന് കാലതാമസം വരുകയാണെന്നും പട്ടയമേള നടത്തി ഒരു മാസമായിട്ടും അനുബന്ധ ഉത്തരവുകൾ ഇപ്പോഴും ഇറങ്ങിയിട്ടിെല്ലന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ സത്വര ഇടപെടൽ ഉണ്ടാവണമെന്നും നിവേദനത്തിൽ പറയുന്നു.
1964-ലെ ഭൂമി പതിവു ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയ ഭൂമി, കൈമാറ്റം ചെയ്യുന്നതിനുള്ള വ്യവസ്ഥകളിൽ ഭേദഗതിയും വ്യക്തതയും വരുത്തി പുതിയ ഉത്തരവിറക്കണം. പട്ടയം നൽകുന്നതിനുള്ള വരുമാനപരിധി എടുത്തുകളയാൻ തീരുമാനിച്ചിരുെന്നങ്കിലും ഉത്തരവ് ഇറങ്ങിയില്ല. ഉപാധിരഹിത പട്ടയം നൽകുന്നതിന് ഉപാധികൾ നീക്കം ചെയ്ത് പുതിയ ഫോമിൽ പട്ടയം നൽകുന്നതിന് പട്ടയമേള ദിവസം സാധിച്ചിരുന്നില്ല. ഇക്കാര്യം അടിയന്തരമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.