തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുകയും പരിധി താഴ്ത്താൻ സുപ്രീംകോടതി നിർദേശിക്കുകയും ചെയ്തിരിക്കെ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് റെക്കോഡ് ജലം. മഴ അൽപം ശമിച്ചിട്ടുണ്ടെങ്കിലും നീരൊഴുക്ക് ശക്തമായതും ജലനിരപ്പ് ഉയർത്തുന്നു. 2402.50 അടിയാണ് ഞായറാഴ്ചത്തെ ജലനിരപ്പ്. അണക്കെട്ടിെൻറ മൂന്ന് ഷട്ടർ പെരിയാറിലേക്ക് തുറന്നിരിക്കെയാണ് ഇത് മറികടന്ന് അതിവേഗം ജലനിരപ്പ് ഉയരുന്നത്.
കൂടുതൽ തുറന്ന് ജലം പുറന്തള്ളാതിരിക്കാനാവില്ലെന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. അതേസമയം, പരമാവധി പിടിച്ചുനിൽക്കാനാണ് സർക്കാർ നിർദേശം. പൂർണ സംഭരണശേഷിയായി നിജപ്പെടുത്തിയ 2403 അടി എത്തിയാൽ മാത്രം കൂടുതൽ തുറക്കാനാണ് ഇപ്പോൾ ധാരണ. അതിനിടെ നീരൊഴുക്ക് കുറയുന്ന സാഹചര്യമുണ്ടായാൽ പിടിച്ചുനിൽക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ശനിയാഴ്ച മുതൽ മഴ കുറഞ്ഞതാണ് അടിസ്ഥാനം. സെക്കൻഡിൽ ഏഴ് ലക്ഷം ലിറ്റർ വീതം ജലം തുറന്നുവിടുകയും മഴയുടെ പശ്ചാത്തലത്തിൽ പെരിയാർതീരം പ്രളയക്കെടുതിയിലായതുമാണ് ഇടുക്കിയിൽനിന്ന് വലിയ തോതിൽ ജലം തള്ളുന്നതിൽനിന്ന് സർക്കാറിനെ പിന്തിരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.