കോഴിക്കോട്: കോൺഗ്രസ് ഓഫീസ് ആക്രമിച്ചാൽ പ്രത്യാക്രമണമുണ്ടാകുമെന്ന് കെ. മുരളീധരൻ എം.പി. പാർട്ടി ഓഫീസ് ആക്രമിച്ചാൽ സാധിക്കുന്ന വിധത്തിൽ പ്രതിരോധിക്കാൻ പ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. ഇനി പൊലീസിൽ പരാതി നൽകി കാത്തിരിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.
നാട്ടിൽ സമാധാനം ഉണ്ടാക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനില്ല. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് ഭരിക്കുന്നവരാണ്. തല്ലാൻ വരുമ്പോൾ ഗാന്ധിസം പറഞ്ഞ് നടക്കാനൊന്നും പറ്റില്ല. സ്വർണക്കള്ളൻ സംസ്ഥാനം ഭരിക്കുമ്പോൾ ജയിലിൽ കിടക്കാൻ കോൺഗ്രസ് നേതാക്കൾക്കോ പ്രവർത്തകർക്കോ മടിയില്ലെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ വിമാനത്തിനകത്ത് വെച്ച് ചവിട്ടിയ ഇ.പി ജയരാജനെതിരെ കേസെടുക്കണം. പൊലീസ് കേസെടുക്കുമെന്ന് തോന്നുന്നില്ല. കേന്ദ്ര ആദ്യന്തര മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ക്ക് പരാതി നല്‍കുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനിക്കും
ഗാന്ധിപ്രതിമയുടെ തല വെട്ടിയ സി.പി.എമ്മുകാര്‍ ആര്‍.എസ്.എസിന് തുല്യമാണ്. മുഖ്യമന്ത്രിയെ സംരക്ഷിക്കുമെന്ന് സി.പി.എം പറയുന്നു. ആഭ്യന്തര വകുപ്പ് പരാജയമെന്നതിന് തെളിവാണിത്. വിമാനത്തില്‍ പ്രതിഷേധിച്ചവരുടേത് ജനവികാരമാണ്. യൂത്ത് കോൺഗ്രസുകാർ ആയുധമില്ലാതെ മുദ്രാവാക്യം മാത്രം വിളിക്കുകയായിരുന്നു. അവരെ കോൺഗ്രസ് പാര്‍ട്ടി സംരക്ഷിക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.