തിരുവനന്തപുരം: കോവിഡിൽ ഇനി നിർണായക ദിനങ്ങളാണെന്നും കൈവിട്ടാൽ മറ്റു സംസ്ഥാനങ്ങളിലെ പോലെ ആയിരങ്ങൾ മരിച്ചുവീഴുന്ന സ്ഥിതിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പകർച്ച നിരക്ക് രണ്ട് ശതമാനത്തിൽ താെഴയായിരുന്നത് 12 ലെത്തി. സംവിധാനങ്ങളുടെ ശേഷിക്കുമപ്പുറത്തേക്ക് വ്യാപനമായാൽ ആരോഗ്യസംവിധാനങ്ങൾക്കോ സർക്കാറിനോ താങ്ങാനാവില്ല.
അതി ഗുരുതര ആരോഗ്യപ്രശ്നങ്ങളും വലിയ അപകടവും വരുത്തുന്ന വൈറസാണിതെന്ന ധാരണയില്ലാതെ ഇനിയും നിസ്സാരമായി കരുതിയാൽ പ്രത്യാഘാതം വലുതായിരിക്കും. കോവിഡ് വാക്സിൻ കണ്ടെത്തും വരെ കോവിഡ് വ്യാപനം നിലക്കില്ലെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിർദേശങ്ങൾ പാലിച്ചാൽ രണ്ടുമാസം കൊണ്ട് പ്രതിരോധിക്കാനാകുമെന്നാണ് പ്രതീക്ഷ. മുൻകരുതലുകൾ നേരത്തേ തുടങ്ങിയില്ലായിരുെന്നങ്കിൽ സങ്കൽപിക്കാൻ പോലുമാകാത്ത സ്ഥിതിയിലേക്ക് മാറുമായിരുന്നു.
പ്രായമായവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. 15 ശതമാനം. പത്തനംതിട്ടയിൽ 18 ശതമാനത്തിലേറെയാണ്. ജനസാന്ദ്രതയാണ് മറ്റൊന്ന്. ഒരു ചതുരശ്ര കിലോമീറ്ററിൽ 860 പേർ.
രാജ്യശരാശരി 460 ആണ്. ജീവിതശൈലീ രോഗങ്ങളും ഗുരുതര രോഗങ്ങളുമുള്ളവരുടെ എണ്ണത്തിലും കേരളം മുന്നിലാണ്. മറ്റ് സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നതാണ് ഇൗ മൂന്ന് ഘടകങ്ങളും അടിവരയിടുന്നത്.
കോവിഡ് മൂലം മരിച്ച 656 ൽ 80 ശതമാനവും മറ്റ് രോഗങ്ങളുള്ളവരാണ്. 72 ശതമാനം 60 ന് മുകളിലുള്ളവരും. മരണനിരക്ക് പിടിച്ചുനിർത്താനായത് ആശ്വാസകരമാണ്. ഇവിടെ രോഗബാധയുണ്ടായി 37 ദിവസങ്ങൾക്കുശേഷം വൈറസ് റിപ്പോർട്ട് ചെയ്ത തമിഴ്നാട്ടിൽ മരണസംഖ്യ 10,000 കടന്നു. കോവിഡ് മരണങ്ങളിൽ രാജ്യശരാശരി 1.6 ശതമാനമാണ്. മഹാരാഷ്ട്രയിൽ 2.7 ഉം തമിഴ്നാട്ടിൽ 1.6 ഉം ശതമാനമായിരിക്കെ കേരളത്തിലിത് 0.39 ശതമാനമാണ്.
സംസ്ഥാനത്ത് കോവിഡ് ബാധിതരിൽ കൂടുതലും 20നും 40നും മധ്യേയുള്ളവർ. പകർച്ചക്ക് കാരണവും ചെറുപ്പക്കാരാണ്. സമരത്തിൽ പെങ്കടുത്ത് എത്തിയ മകനിൽനിന്ന് രോഗബാധയുണ്ടായി അച്ഛൻ മരിച്ചതും കല്യാണത്തിന് പെങ്കടുത്തവരിൽനിന്ന് വീട്ടിലുള്ളവർക്ക് വൈറസ് വന്നതുമെല്ലാം കേരളത്തിെല ദുരനുഭവങ്ങളാണ്.
കോവിഡ് നെഗറ്റീവാകാതെ ചികിത്സയിലുള്ളവരെ ഡിസ്ചാർജ് ചെയ്യില്ല. ലക്ഷണങ്ങൾ ഇല്ലെന്ന് കരുതി ഭേദമായെന്ന് പറയാനാവില്ല. മറ്റുള്ളവർക്ക് രോഗം പകരാനും സാധ്യതയുണ്ട്. ഇൗ സാഹചര്യത്തിലാണ് മറ്റ് സംസ്ഥാനങ്ങളുടേതുപോലെ ലക്ഷണം മാറുന്ന രോഗികളെ വീട്ടിലേക്കയക്കാത്തത്. വെള്ളിയാഴ്ച വരെ കണക്കനുസരിച്ച് 1.67 ലക്ഷം പേർക്കാണ് കേരളത്തിൽ കോവിഡ് പിടിപെട്ടത്. ഇതിൽ 1.14 പേരും രോഗമുക്തരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.