തൃശൂർ: ഗണപതിയെ മിത്ത് എന്ന് വിളിച്ച സ്പീക്കർ എ.എൻ. ഷംസീർ മാപ്പ് പറയണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. മാപ്പ് പറഞ്ഞില്ലെങ്കിൽ സ്പീക്കർ വർഗീയവാദിയാണെന്ന് വിലയിരുത്തുമെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഓർമക്കുറവാണ്. അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാൻ അദ്ദേഹം തയാറാകണം. ഭരണഘടന പദവി വഹിക്കുന്ന ആളാണ് സ്പീക്കർ. അദ്ദേഹം വർഗീയ ചേരിതിരിവിന് വഴിതെളിയിക്കുന്ന പരാമർശം നടത്തിയത് ഭരണഘടനലംഘനമാണ്.
വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഭൂരിപക്ഷ സമുദായത്തെ അധിക്ഷേപിക്കുന്നത്. ഗണപതിനിന്ദയിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. നിയമസഭയിൽ സ്പീക്കറെ ബഹിഷ്കരിക്കാൻ കോൺഗ്രസ് എം.എൽ.എമാർ തയാറുണ്ടോ. ശബരിമലയും ഗണപതിയും വോട്ടിനുള്ള വഴികളല്ലെന്ന് പറഞ്ഞ വി. മുരളീധരൻ, ‘ശബരിമലക്ക് സമാനമായി ഗണപതി മിത്ത് വിവാദ വിഷയം എടുക്കണ’മെന്ന് കെ. സുരേന്ദ്രൻ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.