പാലക്കാട്: വാളയാർ കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ തുടർപ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് വാളയാർ കുട്ടികളുടെ മാതാപിതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നടപടി ഉണ്ടായില്ലെങ്കിൽ നവംബർ പത്തിന് നിയമ മന്ത്രി എ.കെ. ബാലെൻറ വീട്ടിലേക്ക് പദയാത്ര നടത്തും. സമരം നടത്തിയത് എന്തിനെന്ന് മനസ്സിലാകുന്നില്ല എന്നാണ് പട്ടികജാതി ക്ഷേമത്തിെൻറകൂടി ചുമതലയുള്ള മന്ത്രി എ.കെ. ബാലൻ പറഞ്ഞത്.
അക്കാര്യം മന്ത്രിയെ നേരിൽകണ്ട് ബോധ്യപ്പെടുത്താനാണ് പദയാത്ര നടത്തുന്നതെന്നും അമ്മ വ്യക്തമാക്കി. അന്വേഷണം അട്ടിമറിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആവർത്തിക്കുന്ന സർക്കാർ, ഡിവൈ.എസ്.പി എം.ജെ. സോജനും എസ്.െഎ ചാക്കോയും അടക്കമുള്ള ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുകയാണ് ചെയ്തതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.