പെരിങ്ങോട്ടുകുറുശ്ശി (പാലക്കാട്): ഒന്നിച്ചുനില്‍ക്കണമെന്ന ആവശ്യവുമായി മുൻ എം.എൽ.എയും പെരിങ്ങോട്ടുകുറുശ്ശി വികസന മുന്നണി നേതാവുമായ എ.വി. ഗോപിനാഥിനെ പി.വി. അൻവർ സന്ദർശിച്ചു. കോൺഗ്രസിൽനിന്ന് രാജിവെച്ച് സ്വതന്ത്രനായി നിൽക്കുന്ന ഗോപിനാഥിനെ അൻവർ കണ്ടത് പുതിയ രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണെന്നാണ് സൂചന. എന്നാൽ, ഈ നീക്കത്തോട് എ.വി. ഗോപിനാഥ് അനുകൂലമായല്ല പ്രതികരിച്ചത്.
ചൊവ്വാഴ്ച രാവിലെ ആറിനാണ് അന്‍വര്‍ വീട്ടിലെത്തിയതെന്നും ഭാവിയില്‍ യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാനാണ് താൽപര്യമെന്നാണ് അന്വറിെൻറ വാക്കുകളിൽനിന്ന് മനസ്സിലായതെന്നും ഗോപിനാഥ് പറഞ്ഞു.
എന്നാൽ, യു.ഡി.എഫിനൊപ്പം നിൽക്കാൻ താൽപര്യമില്ലെന്നും ജനകീയ വികസനമുന്നണിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് താൽപര്യമെന്നും അദ്ദേഹത്തെ അറിയിച്ചെന്നും ഗോപിനാഥ് പറഞ്ഞു. കോൺഗ്രസ് വിട്ടശേഷം പല തവണ എൽ.ഡി.എഫിന് പരസ്യപിന്തുണ നൽകിയ നേതാവാണ് എ.വി. ഗോപിനാഥ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.