തൊടുപുഴ: നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ ഡോക്ടർ ചികിത്സപ്പിഴവ് മൂലം മരിച്ച കേസിൽ വ്യാജ ഡോക്ടർക്ക് 15 വർഷം തടവും 25,000 രൂപ പിഴയും. കോട്ടയം മലയ കോട്ടേജിൽ എൻ.ഐ. നൈനാനെയ ാണ് (65) കുറ്റക്കാരനെന്ന് കണ്ട് തൊടുപുഴ നാലാം അഡീഷനൽ സെഷൻസ് ജഡ്ജി പി.വി. അനീഷ് കുമാർ ശി ക്ഷിച്ചത്. നെടുങ്കണ്ടം കാഞ്ചന ആശുപത്രി നടത്തിപ്പുകാരനായ പുതിയപറമ്പിൽ വീട്ടിൽ ഡോ. ജോസ് കുര്യനാണ് (50) വ്യാജ ഡോക്ടറുടെ ചികിത്സയിൽ മരിച്ചത്. സംഭവം നടന്ന് 20 വർഷത്തിന് ശേഷമാണ് പ്രതിയെ ശിക്ഷിക്കുന്നത്.
ഐ.പി.സി 304 വകുപ്പ് പ്രകാരമാണ് പ്രതിക്ക് പത്തുവർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധികം തടവ് അനുഭവിക്കണം. കൂടാതെ ഐ.പി.സി 419, 465 വകുപ്പുകൾ പ്രകാരം അഞ്ചുവർഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്.
നെടുങ്കണ്ടം കരുണ ആശുപത്രിയിൽ 1999 മാർച്ച് 20 മുതൽ പ്രതി നൈനാൻ ഡോ. ബെഞ്ചമിൻ ഐസക്കെന്ന വ്യാജ പേരിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. എം.ബി.ബി.എസും എം.ഡിയും കൂടാതെ ന്യൂറോളജിയിൽ സർട്ടിഫിക്കറ്റ് കോഴ്സും പാസായെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ആശുപത്രി നിയമനം നേടിയത്.
പുലർച്ച നാലരയോടെയാണ് നെഞ്ചുവേദനയെ തുടർന്ന് ഡോ. ജോസ് കുര്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഐ.സി.യുവിയിലേക്ക് മാറ്റി. ജോസ് കുര്യെൻറ സുഹൃത്തുക്കളായ ഡോക്ടർമാർ ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി ചോദിച്ചപ്പോൾ രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത രീതിയിലാണ് പ്രതി സംസാരിച്ചത്.
നെഞ്ചുവേദനക്ക് പ്രാഥമികമായി നൽകേണ്ട മരുന്നുകൾ പോലും രോഗിക്ക് നൽകിയിട്ടില്ലെന്നും വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.