കോ​ഴി​ക്കോ​ട്: ആ​ദാ​യ നി​കു​തി വ​കു​പ്പി​ൽ ദീ​ർ​ഘ​കാ​ല​മാ​യി തു​ട​രു​ന്ന അ​നീ​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു. വ​കു​പ്പി​ലെ 97 ശ​ത​മാ​ന​ത്തോ​ളം ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ട്ട ഇ​ൻ​കം ടാ​ക്സ് ഗ​സ​റ്റ​ഡ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ഇ​ൻ​കം ടാ​ക്സ് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

 ഇ​തി​​െൻറ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തെ ആ​ദാ​യ നി​കു​തി ഓ​ഫി​സു​ക​ളി​ൽ ധ​ർ​ണ നടത്തും. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന ആ​ദാ​യ നി​കു​തി ദി​നാ​ഘോ​ഷം, മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ സെ​മി​നാ​ർ, ശി​ൽ​പ​ശാ​ല തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ബ​ഹി​ഷ്ക​രി​ക്ക​ും. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും അ​വ​ധി ദി​ന​ങ്ങ​ളി​ലും ഓ​ഫി​സ് ജോ​ലി​ക​ൾ ബ​ഹി​ഷ്ക​രി​ക്ക​ും. ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ ആ​ദാ​യ നി​കു​തി റെ​യ്ഡു​ക​ൾ, പ​രി​ശോ​ധ​ന എ​ന്നി​വ ബ​ഹി​ഷ്ക​രി​ക്ക​ും. ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തി​ന് നി​രാ​ഹാ​ര സ​മ​രവും 28ന് ​ഉ​ച്ച​ക്കു​ശേ​ഷം ഓ​ഫി​സ് ബ​ഹി​ഷ്ക​ര​ണവും സെ​പ്​​റ്റം​ബ​ർ 12ന് ​രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്കും നടത്തും.

റെ​യ്ഡും മ​റ്റു പ​രി​ശോ​ധ​ന​ക​ളും ബ​ഹി​ഷ്ക​രി​ക്കു​ന്ന​തോ​ടെ വ​കു​പ്പി​​െൻറ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും സ്തം​ഭി​ക്കു​മെ​ന്ന് ഇ​വ​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. 15 വ​ർ​ഷ​മാ​യി ഒ​രേ ത​സ്തി​ക​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​ൻ​കം ടാ​ക്സ് ഓ​ഫി​സ​ർ​മാ​ർ​ക്ക്​ അ​സി. ക​മീ​ഷ​ണ​ർ ത​സ്തി​ക​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ക, എ​ക്സി​ക്യൂ​ട്ടി​വ് അ​സി​സ്​​റ്റ​ൻ​റ്, ആ​ദാ​യ നി​കു​തി ഇ​ൻ​സ്പെ​ക്ട​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ലേ​ക്ക് റി​ക്രൂ​ട്ട്മ​​െൻറ് റൂ​ൾ​സ് ന​ട​പ്പാ​ക്കു​ക, 30,000ത്തോ​ളം ത​സ്തി​ക​ക​ൾ നി​ക​ത്തു​ക, 2014 മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന താ​ൽ​ക്കാ​ലി​ക പ്ര​മോ​ഷ​നു​ക​ൾ സ്ഥി​ര​പ്പെ​ടു​ത്തു​ക, ത​ട​ഞ്ഞു​വെ​ച്ച വേ​ത​ന​വ​ർ​ധ​ന അം​ഗീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് പ്ര​ക്ഷോ​ഭം. റി​ക്രൂ​ട്ട്മ​​െൻറ് റൂ​ൾ​സ് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് പ​ല ത​സ്തി​ക​ക​ളും നി​ക​ത്താ​നാ​വാ​ത്ത​ത്. ഐ.​ആ​ർ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ മാ​ത്ര​മാ​ണ് സ്ഥാ​ന​ക്ക​യ​റ്റം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. 

ഗ​സ​റ്റ​ഡ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എം. ജ​യ​ദേ​വ​ൻ, എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​ജെ. മൈ​ക്കി​ൾ, എ. ​ര​ജീ​ഷ്, ആ​ർ. മോ​ഹ​ൻ​ദാ​സ് നാ​യ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - income tax staff strike-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.