കേ​ര​ള ക​ര്‍ഷ​ക​സം​ഘം ക​ടു​ത്തു​രു​ത്തി ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന

കാ​ര്‍ഷി​ക​വി​ള​ക​ളു​ടെ​യും കി​ടാ​രി​ക​ളു​ടെ​യും പ്ര​ദ​ര്‍ശ​ന​ത്തി​ൽ ഹ​രി​യാ​ന​യി​ൽ​നി​ന്നു​ള്ള​

ക​മാ​ൻ​ഡോ പോത്തിനെ എത്തിച്ചപ്പോൾ

ഇന്ത്യയിലെ ഏറ്റവും വലിയ പോത്ത് 'കമാൻഡോ' കാണക്കാരിയിലെത്തി

കടുത്തുരുത്തി: ഇന്ത്യയിലെ ഏറ്റവും വലിയ പോത്ത് 'കമാൻഡോ' കാണക്കാരിയിലെത്തി. കേരള കര്‍ഷകസംഘം കടുത്തുരുത്തി ഏരിയ സമ്മേളനത്തിന് മുന്നോടിയായി നടന്ന കാര്‍ഷികവിളകളുടെയും കിടാരികളുടെയും പ്രദര്‍ശനത്തിലാണ് ഇവയെ എത്തിച്ചത്.

മുറ ഇനത്തില്‍പെട്ട കമാൻഡോ എന്ന പേരുള്ള പോത്ത് ഹരിയാനയിൽനിന്നുള്ളതാണ്. അഞ്ച് അടി 10 ഇഞ്ച് ഉയരവും 2000 കിലോ തൂക്കവുമുള്ള കമാൻഡോ 2018ല്‍ ദേശീയ ചാമ്പ്യനായിട്ടുണ്ട്. മുറെ പോത്തുകളുടെ മത്സരത്തില്‍ നൂറോളം പോത്തുകളെ പിന്നിലാക്കിയാണ് കമാൻഡോ ദേശീയ ചാമ്പ്യനായത്.

മൂന്നുവര്‍ഷമായി കൊച്ചി ചെറായിയിലെ കേരള മുറ ഫാമിലാണ് വാസം. പ്രത്യേകം തയാറാക്കിയ ധാന്യക്കൂട്ടുകളാണ് ഭക്ഷണം. പ്രത്യേക വാഹനത്തില്‍ മണ്ണ് നിറച്ച് വെയില്‍ കൊള്ളിക്കാതെയാണ് വിവിധ പ്രദര്‍ശന സ്ഥലങ്ങളിലെത്തിക്കുന്നത്. കാണക്കാരിയിൽ ഇവയെ കാണാൻ നൂറുകണക്കിനുപേർ തടിച്ചുകൂടി.

Tags:    
News Summary - India's largest buffalo 'Commando' has reached

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.