ചെങ്ങന്നൂർ: സർക്കാർ ഓഫിസുകളില്‍ ഇനി മുതല്‍ മഷിപ്പേന മാത്രമേ ഉപയോഗിക്കാവൂ എന്ന് സർക്കാർ നിർദേശം. ഹരിത പെരുമാറ്റച്ചട്ടം (ഗ്രീന്‍ പ്രോട്ടോക്കോള്‍) കർശനമാക്കുന്നതിെൻറ ഭാഗമായാണ് തീരുമാനം. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനും സ്റ്റീല്‍, ചില്ല് പ്ലേറ്റുകളും കപ്പുകളും മാത്രമേ ഉപയോഗിക്കാവൂ. ഡിസ്പോസബിള്‍ കപ്പ്, പ്ലേറ്റ്, സ്ട്രോ, ഗ്ലാസ്, സ്പൂണ്‍, പ്ലാസ്റ്റിക് ബോട്ടില്‍, ടിഫിന്‍ ബോക്സ്, സഞ്ചികള്‍ തുടങ്ങിയവയൊക്കെ പടിക്ക് പുറത്താകും. ‘എെൻറ മാലിന്യം എെൻറ ഉത്തരവാദിത്തം’ സന്ദേശവുമായി ഹരിതകേരളം മിഷനാണ് പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്.
‘ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കൂ... മാലിന്യം കുറയ്ക്കൂ...’ തലക്കെട്ടില്‍ പ്രത്യേക നിർദേശങ്ങളും നൽകി. പേപ്പറിലും പ്ലാസ്റ്റിക്കിലും തെർമോക്കോളിലുമുള്ള എല്ലാത്തരം ഡിസ്പോസബിള്‍ വസ്തുക്കളുടെയും ഉപയോഗം പൂർണമായും ഒഴിവാക്കും. മാലിന്യം രൂപപ്പെടുന്നതിെൻറ അളവ് പരമാവധി കുറച്ച് ജൈവമാലിന്യം വളമാക്കി മാറ്റും.
അജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കും. കമ്പോസ്റ്റിങ് തുടങ്ങണം. കലക്ടറേറ്റ് മുതല്‍ തദ്ദേശസ്ഥാപനങ്ങൾ വരെ എല്ലാ ഓഫിസിലും ഈ പെരുമാറ്റച്ചട്ടം നടപ്പാക്കും. സ്ഥാപന മേധാവികൾക്കാണ് ചുമതല. സ്ഥാപനങ്ങളിലെ നോഡല്‍ ഓഫിസർമാർ, ഹൗസ് കീപ്പിങ്, എസ്റ്റേറ്റ് ഓഫിസർമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവർക്ക് പരിശീലനം നൽകി. ജീവനക്കാര്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ പൂർണമായും ഒഴിവാക്കണം. പൊതുചടങ്ങുകൾക്കും പ്രചാരണങ്ങൾക്കും തുണിബാനറുകള്‍, ബോർഡുകള്‍ എന്നിവയേ ഉപയോഗിക്കാവൂ. ഓഫിസുകളില്‍ ശൗചാലയങ്ങളില്‍ ആവശ്യത്തിന് വെള്ളവും വെളിച്ചവും വൃത്തിയും ഉറപ്പാക്കണം.
പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലേ ഭക്ഷണം എത്തിക്കാവൂ. അഴുകുന്നതും അഴുകാത്തതുമായ മാലിന്യം ശേഖരിക്കാനായി പ്രത്യേക സംവിധാനം ഒരുക്കണം. ഓഫിസിനെ ഹരിത ഓഫിസായി നിലനിർത്താന്‍ പരിശ്രമിക്കും എന്ന് പ്രഖ്യാപിക്കുന്ന പ്രതിജ്ഞയും ഹരിതകേരളം മിഷന് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.