ഇന്നസെൻറി​െൻറ ആരോഗ്യനിലയിൽ മാറ്റമില്ല, രാത്രി എട്ടിന് അടിയന്തര മെഡിക്കൽ ബോർഡ് ചേരും- മന്ത്രി സജി ചെറിയാൻ

ഇന്നസെൻറി​െൻറ ആരോഗ്യനിലയിൽ മാറ്റമില്ല, രാത്രി എട്ടിന് അടിയന്തര മെഡിക്കൽ ബോർഡ് ചേരും- മന്ത്രി സജി ചെറിയാൻ

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും അടിയന്തര മെഡിക്കൽ ബോർഡ് ഇന്ന് രാത്രി എട്ടിന് ചേരുമെന്നും മന്ത്രി സജി ചെറിയാൻ. ഇതുവരെ ചികിത്സിച്ച എല്ലാ ഡോക്ടർമാരും മെഡിക്കൽ ബോർഡിൽ സംബന്ധിക്കും. തുടർ ചികിത്സയെ പറ്റിയുള്ള കാര്യം ബോർഡിൽ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം ലേക്ക്ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

മാർച്ച് മൂന്നിനാണ് അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നസെന്റിന്റെ ആരോ​ഗ്യ നില അതീവ ​ഗുരുതരമായി തുടരുകയാണെന്നും പ്രചരിക്കുന്ന മറ്റ് വാർത്തകൾ തെറ്റാണെന്നും ലേക്ക്ഷോർ ആശുപത്രി അധികൃതർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Innocent’s health condition, emergency medical board to meet Saji Cheriyan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.