ഐ.ഒ.സിയില്‍ ടാങ്കര്‍ ലോറി പണിമുടക്ക് തുടരുന്നു

തൃപ്പൂണിത്തുറ: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പമ്പുകളിലേക്ക് (ഐ.ഒ.സി) ഇന്ധനമത്തെിക്കുന്ന ടാങ്കര്‍ ലോറികളുടെ പണിമുടക്ക് നാലാം ദിവസത്തേക്ക് കടന്നതോടെ ഐ.ഒ.സി പമ്പുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ശനിയാഴ്ചയാണ് ഇരുമ്പനം ഐ.ഒ.സി ടെര്‍മിനലില്‍ ടാങ്കര്‍ ലോറി ഉടമകളും ഡ്രൈവര്‍മാരും ഉള്‍പ്പെടെ സംയുക്ത തൊഴിലാളി യൂനിയന്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടന്നത്. ഐ.ഒ.സിക്ക് 950 പമ്പുകളാണ് സംസ്ഥാനത്തുള്ളത്. പണിമുടക്ക് ദിവസങ്ങള്‍ പിന്നിട്ടതോടെ മിക്ക പെട്രോള്‍ പമ്പുകളിലും ഇന്ധനക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. സംസ്ഥാനത്ത് വിമാന ഇന്ധനം കൊണ്ടുപോകുന്നതും ഇരുമ്പനത്തുനിന്നാണ്. അതിനാല്‍, വ്യോമയാന മേഖലയും ഇന്ധനക്ഷാമത്തിന്‍െറ ആശങ്കയിലാണ്. അതേസമയം, കോഴിക്കോട്ടും ഇരുമ്പനത്തും തുടരുന്ന ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍ക്കാനായി മന്ത്രി എ.കെ. ശശീന്ദ്രന്‍െറ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുന്നുണ്ടെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

ഇരുമ്പനത്ത് ആകെ 612 ടാങ്കറുകളില്‍ 550 ടാങ്കറുകളാണ് ശനിയാഴ്ച മുതല്‍ പണിമുടക്കിയിട്ടുള്ളത്. കമ്പനിയുടെ പുതുക്കിയ ടെന്‍ഡര്‍ നടപടികളിലെ അപാകത പരിഹരിക്കണമെന്നും ടാങ്കറില്‍ ഘടിപ്പിക്കുന്ന സെന്‍സറിന്‍െറയും ലോക്കിങ് സംവിധാനത്തിന്‍െറയും ചെലവ് ഐ.ഒ.സി വഹിക്കണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്. ടാങ്കര്‍ ലോറി വാടക നിലവിലുള്ളതില്‍നിന്ന് കുറക്കാന്‍ ഐ.ഒ.സി നടത്തുന്ന നീക്കങ്ങളാണ് സമരത്തിന്‍െറ പാതയിലേക്ക് തള്ളിവിട്ടതെന്ന് സമരക്കാര്‍ ആരോപിച്ചു. 612 ലോറികളാണ് ആകെയുള്ളത്. ടെന്‍ഡറില്‍നിന്ന് ചെറുകിടക്കാരെ ഒഴിവാക്കി, കുത്തകകളെ പിന്തുണക്കാന്‍ അവസരമൊരുക്കുന്നതിനാണ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതെന്നും ആരോപണമുണ്ട്.

അതേസമയം, ഐ.ഒ.സി ഇന്ധനം ട്രാന്‍സ്പോര്‍ട്ടേഷന്‍ നടത്തുന്നതില്‍പോലും വന്‍തുകയാണ് വരുമാനമുണ്ടാക്കുന്നത്. ഇരുമ്പനത്തുനിന്ന് ഒരുലോഡ് ഇന്ധനം തിരുവനന്തപുരത്ത് എത്തിച്ച് അവിടെയുള്ള വില പ്രകാരം വില്‍ക്കുമ്പോള്‍ കമ്പനിക്ക് 25,000 മുതല്‍ 32,000 രൂപ വരെയാണ് അധികം ലഭിക്കുന്നത്. ഇതിന് 12,000 രൂപയാണ് ടാങ്കറുകള്‍ക്ക് നല്‍കിവരുന്നത്. ഈ 12,000 രൂപയില്‍ താഴെ ടെന്‍ഡര്‍ നല്‍കാനാണ് ഐ.ഒ.സി പ്രേരിപ്പിക്കുന്നതെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.  

 

Tags:    
News Summary - ioc tanker lorry strike,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.