ഇരിട്ടി: മുസ്ലിംലീഗ് ഓഫിസ് കെട്ടിടമായ സി.എച്ച് സൗധത്തിലെ സ്ഫോടനം അന്വേഷിക്കുന്നതിന് സ്ക്വാഡ് രൂപവത്കരിച്ചു. വിശദ അന്വേഷണത്തിന് പൊലീസ് സയൻറിഫിക് ഓഫിസർ ശ്രുതിലേഖ സ്ഥലം സന്ദർശിച്ചു. റിപ്പോർട്ട് സയൻറിഫിക് സംഘം അടുത്തദിവസം അന്വേഷണസംഘത്തിന് കൈമാറും. ഉഗ്രശേഷിയുള്ള ഒന്നിലധികം ഐസ്ക്രീം ബോംബുകൾ പൊട്ടിയെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ ഓഫിസ് ഭാരവാഹികൾക്കെതിരെ കേസെടുത്തു.
ഇരിട്ടി സി.ഐ രാജീവൻ വലിയവളപ്പ്, എസ്.ഐ പി. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം രൂപവത്കരിച്ചത്. ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിെൻറ മേൽനോട്ടത്തിലാണ് അന്വേഷണം.
സ്ഫോടനം നടന്നദിവസം സ്ഥലം പരിശോധിച്ച ബോംബ്സ്ക്വാഡിന് ഏതുതരം ബോംബാണ് പൊട്ടിയതെന്ന് സ്ഥിരീകരിക്കാനാവാത്തതിനാലാണ് സയൻറിഫിക് വിദഗ്ധരുടെ സഹായം തേടിയത്. ഓഫിസ് ഭാരവാഹികൾക്കെതിരെ കേസെടുത്തെങ്കിലും ആരുടെയും വിവരം പൊലീസ് വ്യക്തമാക്കിയില്ല.
അതേസമയം, തങ്ങൾക്ക് ബന്ധമില്ലെന്നും ഗൂഢാലോചനയുണ്ടെന്നുമാണ് ലീഗ് നേതാക്കളുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.