ന്യൂഡൽഹി: െഎ.എസ്.ആർ.ഒ ചാരക്കേസിൽ തന്നെ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച മുൻശാസ്ത്രജ്ഞൻ നമ്പി നാരായണന് ഉറച്ച പിന്തുണയുമായി സി.ബി.െഎ. അതേസമയം, കുറ്റക്കാരായ ഉദ്യോഗസ്ഥരിൽനിന്ന് വലിയൊരു തുക നഷ്ടപരിഹാരം ഇൗടാക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. വീട് വിറ്റായാലും അവർ തുക നൽകെട്ടയെന്നും ബെഞ്ച് വാക്കാൽ പരാമർശിച്ചു.
ചാരക്കേസ് നിമിത്തം രാജ്യത്തിന് നഷ്ടമുണ്ടായെന്നും, അതിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ തയാറാണെന്നുമാണ് സി.ബി.െഎ സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. മൂന്നു വർഷമായി സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ ഇതാദ്യമായാണ് ശക്തമായ നിലപാട് സി.ബി.െഎ സ്വീകരിക്കുന്നത്. എന്നാൽ, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്ന കാര്യത്തിൽ സുപ്രീംകോടതി ഒന്നും പറഞ്ഞില്ല.
സംസ്ഥാന സർക്കാറിെൻറ അന്വേഷണം പോരേ എന്ന ചോദ്യത്തോട്, സി.ബി.െഎ അന്വേഷണം വേെണ്ടന്ന സൂചനയാണ് നൽകിയത്. തെൻറ ഭാവി തകർത്ത ചാരക്കേസ് അന്വേഷിച്ച മുൻ ഡി.ജി.പി സിബി മാത്യൂസ്, മുൻ എസ്.പിമാരായ കെ.കെ ജോഷ്വ, എസ്. വിജയൻ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് നമ്പി നാരായണെൻറ പ്രധാന ആവശ്യം.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ഹൈകോടതി സിംഗ്ൾ ബെഞ്ചിെൻറ ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെയാണ് നമ്പി നാരായണൻ സുപ്രീംകോടതിയിൽ എത്തിയത്്.1994 നവംബർ 30നാണ് ചാരക്കേസിൽ നമ്പി നാരായണൻ അറസ്റ്റിലായത്. എന്നാൽ, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സി.ബി.ഐ. നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സി.ബി.ഐ ശിപാർശ ചെയ്തിരുന്നു. പക്ഷേ, കേസ് അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.