കെ. സുധാകരൻ ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ചു; വർക്കിങ് പ്രസിഡന്‍റായി തുടരുന്നത് അംഗീകരിക്കാനാകില്ല -രാജ്മോഹൻ ഉണ്ണിത്താൻ

കോഴിക്കോട്: കെ. സുധാകരൻ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് സ്ഥാനത്ത് തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് കെ. സുധാകരൻ. സ്ഥാനാർഥിപ്പട്ടികക്കെതിരെ പറഞ്ഞയാളെ എങ്ങനെ വർക്കിങ് പ്രസിഡന്‍റായി അംഗീകരിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു.

കെ. സുധാകരൻ പാർട്ടി വിടുകയാണെന്ന് പി.സി. ചാക്കോ പറഞ്ഞു. പാർട്ടി വിടാനൊരുങ്ങുന്ന ആളുകളുടെ അഭിപ്രായത്തിന് വിലയില്ല. കെ.പി.സി.സിക്ക് വർക്കിങ് പ്രസിഡന്‍റുമാരെ ആവശ്യമില്ല. വർക്കിങ് പ്രസിഡന്‍റിനെ വെക്കാൻ കെ.പി.സി.സി അധ്യക്ഷന് വാതരോഗമില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

നേരത്തെ, കോൺഗ്രസ് സ്ഥാനാർഥി പട്ടിക നിരാശയാണ് സമ്മാനിച്ചതെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കെ. സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. ലതിക സുഭാഷിനോട് പാർട്ടി നീതി കാട്ടിയില്ലെന്ന അഭിപ്രായപ്രകടവും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

ഇതിന് പിന്നാലെ, സുധാകരൻ പാർട്ടി വിടുമെന്ന് എൻ.സി.പിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് പി.സി. ചാക്കോ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം സുധാകരൻ നിഷേധിച്ചു. 

Tags:    
News Summary - It is unacceptable that Sudhakaran will continue as working president - Rajmohan Unnithan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.