ആദിവാസി പദ്ധതികൾക്ക് അനുവദിച്ച കോർപ്പസ് ഫണ്ട് 88.90 ലക്ഷം ഇടുക്കി ഐ.ടി.ഡിപി പ്രോജക്ട് ഓഫീസർ തിരിച്ചടക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട് :ആദിവാസി പദ്ധതികൾക്ക് അനുവദിച്ച കോർപ്പസ് ഫണ്ട് 88,90,952 രൂപ ഇടുക്കി ഐ.ടി.ഡിപി പ്രോജക്ട് ഓഫീസർ തിരിച്ചടക്കണമെ് ധനകാര്യ റിപ്പോർട്ട്. ഫണ്ട് അനുവദിച്ചിട്ടും നാളിതുവരെ ആരംഭിക്കാത്ത പ്രവർത്തികൾക്ക് അനുവദിച്ച തുകയാണ് തിരികെ അടക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്തത്. ഈ പ്രവർത്തികൾക്കാവശ്യമായ സ്ഥല ലഭ്യത, വനം വകുപ്പിൻ്റെ അനുമതി എന്നിവ ലഭ്യമാക്കിയതിന് ശേഷം ബന്ധപ്പെട്ട നിർവ്വഹണ ഏജൻസികൾക്ക് തുകകൾ അനുവദിച്ച് നൽകാമെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി.

താൽകാലിക മുൻകറുകൾ ക്രമീകരിക്കാത്ത ഉദ്യോഗസ്ഥർക്ക് എൻ.എൽ.സി നൽകിയ പട്ടികവർഗ വകുപ്പിലെ ഓഡിറ്റ് ടീമിന്റെ നടപടി സംബന്ധിച്ച് ഭരണ വകുപ്പ് പരിശോധിക്കണം. ഇക്കാര്യത്തിൽ ഉചിതമായ നടപരകൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു. 2012- 13 മുതൽ 2015 - 16 വരെയുള്ള കാലയളവിൽ 22 ബില്ലുകളിലായി 85,79,507 രൂപയാണുള്ളത്. അതിൽ അഞ്ച് ബില്ലുകൾ മാത്രമാണ് ക്രമീകരിച്ചത്. ഇതിൽ ഏറെപ്പേരും വിരമിച്ച ഉദ്യോഗസ്ഥരാണ്.

ഊരുകൂട്ടങ്ങളുടെ സംഘാടനത്തിനായി വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർക്ക് അനുവദിച്ച് നൽകിയ നാളിതുവരെ നൽകിയ തുക ക്രമീകരിച്ചിട്ടില്ല. 2015-16 മുതൽ 2018-19 സാമ്പത്തിക വർഷം വരെ അനുവദിച്ച് തുകയാണ് ക്രമീകരിക്കാനുള്ളത്. കട്ടപ്പന, അടിമാലി, ഇടുക്കി, പൂമാല ഓഫിസുകളിൽക്ക് അനുവദിച്ച് 3,52,181 രൂപയുടെ വിനിയോഗ സക്ഷ്യപത്രം ഹാജരാക്കിയിട്ടില്ല. കട്ടപ്പന- 85,000, ഇടുക്കി - 2,05,000, അടിമാലി- 10,000, പൂമാല- 7181 എന്നിങ്ങനെയാണ് വിനിയോഗ സാക്ഷ്യ പത്രം ഹാജരാക്കേണ്ടത്. ധനവകുപ്പിന്റെ ഉത്തരവ് പ്രകാരം മുൻകൂറായി പിൻവലിച്ച് തുകകൾ മൂന്ന് മാസത്തിനുള്ളിൽ ക്രമീകരിക്കേണ്ടതാണ്. അത് ചെയ്തില്ലെങ്കിൽ ബന്ധപ്പെട്ട ട്രൈബൽ എക്സസ്റ്റൻഷൻ ഓഫീസർമാരിൽ നിന്ന് 18 ശതമാനം പലിശ സഹിതം തുക തിരിച്ചിടപ്പിക്കണെന്നാണ് റിപ്പോർട്ടിലെ ശിപാർശ. 3,52,181 രൂപ പലിശ സഹിതം ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ഐ.ടി.ഡി.പി ഓഫിസർക്ക് ഭരണ വകുപ്പ് നിർദേശം നൽണമെന്നാണ് റിപ്പോർട്ട്.

നാളിതുവരെ ക്രമീകരിക്കാത്ത 30,068 രൂപയുടെ താത്ക്കാലിക രസീതുകൾ അടിയന്തിരമായി ക്രമീകരിക്കുവാൻ ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർക്ക് നിർദ്ദേശം നൽകണം. ടി.ആർ 5 രസീത് മുഖേന സ്വീകരിക്കുന്ന പണം ക്യാഷ് ബുക്കിൽ രേഖപ്പെടുത്തലുകൾ വരുത്തേണ്ടതും തോട്ടടുത്ത ദിവസം തന്നെ ട്രഷറിയിൽ അടവുവരുത്തേണ്ടതുമാണന്ന നിർദ്ദേശം ഐ.ടി.ഡി പി പ്രോജക്ട് ഓഫീസർക്ക് നൽകണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു. 

Tags:    
News Summary - ITDP Project Officer to refund Rs 88.90 lakh corpus fund allotted to tribal projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.