ഹാ​ഥ​റ​സി​ൽ ജുഡീഷ്യൽ അന്വേഷണം വേണം –ലീഗ്​ എം.പിമാർ

ന്യൂ​ഡ​ൽ​ഹി: ഹാ​ഥ​റ​സി​ൽ ദ​ലി​ത്​ യു​വ​തി ക്രൂ​ര​പീ​ഡ​ന​ത്തി​ന്​ ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​തി​െൻറ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം യോ​ഗി സ​ർ​ക്കാ​റി​നാ​ണെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും മു​സ്​​ലിം​ലീ​ഗ്​ എം.​പി​മാ​രാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ, പി.​വി അ​ബ്​​ദു​ൽ വ​ഹാ​ബ്, ന​വാ​സ്​ ക​നി എ​ന്നി​വ​ർ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക്​ ക​ത്തെ​ഴു​തി.

സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് മ​തി​യാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ​പോ​ലും സ​ർ​ക്കാ​റി​നാ​യി​ല്ല. സം​ഭ​വം മ​റ​ച്ചു​വെ​ക്കാ​നാ​ണ് അ​ധി​കാ​രി​ക​ൾ ശ്ര​മി​ച്ച​ത്. ദ​ലി​ത​രെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും ഉ​പ​ദ്ര​വി​ക്കു​ന്ന ന​യ​ങ്ങ​ളാ​ണ് സ​ർ​ക്കാ​റി​െൻറതെന്നും ക​ത്തി​ൽ പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.