ജേക്കബ് തോമസിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടാമെന്ന് ഹൈകോടതി

കൊച്ചി: അഴിമതി ചൂണ്ടിക്കാട്ടിയതിന് സംരക്ഷണം നൽകുന്നില്ലെങ്കിൽ ഡി.ജി.പി ജേക്കബ് തോമസിന്​ മറ്റ്​ നിയമപരമായി സാധ്യതകൾ തേടാമെന്ന്​ ഹൈകോടതി. ജീവന്​ ഭീഷണിയെങ്കിൽ ജേക്കബ്​ തോമസിന്​ പൊലീസ് സംരക്ഷണം ആവശ്യപ്പെടാമെന്നും ഹൈകോടതി നിർദേശിച്ചു. അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ക്കുള്ള വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ തേടി ജേക്കബ് തോമസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ്​ കോടതിയുടെ പരാമർശം. 

ജീവന് ഭീഷണിയുണ്ടെന്ന് പരാതി നൽകിയാൽ സംരക്ഷണം നൽകുമെന്ന്​ സംസ്ഥാന സർക്കാർ അറിയിച്ചു.  ജേക്കബ് തോമസിന് വിസിൽ ബ്ലോവർ സംരക്ഷണം നൽകാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി. 

Tags:    
News Summary - Jacob Thomas can seek Police protection - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.