കോഴിക്കോട്: മലപ്പുറം, മുസ്‌ലിം, മുസ്‌ലിം ഐഡന്റിറ്റി, പ്രവാചക നൂറ്റാണ്ട് തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം വിയോജിക്കാനുള്ള സ്വാതന്ത്ര്യം സി.പി.എമ്മിനുണ്ടെന്നും പക്ഷെ, അക്കാര്യം തുറന്ന് പറയാനുള്ള ധീരത സി.പി.എം കാണിക്കണമെന്നും ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അമീർ പി. മുജീബുറഹ്മാൻ. വിയോജനത്തെ സമുദായം സ്വാഗതം ചെയ്യുമെന്നും തട്ടമിട്ട വിദ്യാസമ്പന്നരായ ഇളം തലമുറ തന്നെ ഇതിനെ സുന്ദരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
തട്ടം തലയിലിടാൻ വന്നാൽ മലപ്പുറത്തെ പുതിയ പെൺകുട്ടികൾ വേണ്ടായെന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വരവോടെയാണെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാറിന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികൾ വിദ്യാഭ്യാസപരമായി വളർന്നുവെന്നും അതിന്റെ ഭാഗമായി തലയിൽനിന്നും തട്ടമൊഴിവാക്കിയെന്നും യുക്തിവാദി സമ്മേളനത്തിൽ സി.പി.എം നേതാവ് പ്രസംഗിച്ചിരിക്കെ, വിദ്യാഭ്യാസത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും മലപ്പുറത്തെ കുറിച്ചും സി പി എമ്മിന്റെ നിലപാടെന്താണ്? കുറച്ച് കാലങ്ങളായി രാഷ്ട്രീയ ദുഷ്ടലാക്കിൽ കേരളത്തിൽ ഇസ്‌ലാമോഫോബിയ വളർത്തിയ സി.പി.എമ്മിന്റെ തനിനിറമല്ലേ ഇടക്കിടെ ഈ പുറത്ത് ചാടുന്നത്? മലപ്പുറത്തെ പെൺകുട്ടികളുടെ തലയിലെ തട്ടം ഒഴിവാക്കലാണോ, മലപ്പുറം ജില്ലയെക്കുറിച്ച സിപിഎമ്മിന്റെ പുരോഗമന കാഴ്ചപ്പാട്? മലപ്പുറത്തെ ചുവപ്പിക്കുമെന്ന് ആണയിട്ടു പറയുന്നതിന്റെ ഉദ്ദേശ്യം ഇതാണോ ?’ -അദ്ദേഹം ചോദിച്ചു.
പുരോഗമനത്തെക്കുറിച്ചും
വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചും
മലപ്പുറത്തെക്കുറിച്ചും
സി പി എം നിലപാട് വ്യക്തമാക്കണം.
മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികൾ
വിദ്യാഭ്യാസപരമായി വളർന്നുവെന്നും
അതിന്റെ ഭാഗമായി
തലയിൽനിന്നും തട്ടമൊഴിവാക്കിയെന്നും
യുക്തിവാദി സമ്മേളനത്തിൽ
സി പി എം നേതാവ് പ്രസംഗിച്ചിരിക്കെ,
വിദ്യാഭ്യാസത്തെക്കുറിച്ചും
പുരോഗതിയെക്കുറിച്ചും
മലപ്പുറത്തെ കുറിച്ചും സി പി എമ്മിന്റെ
നിലപാടെന്താണ്?
കുറച്ച് കാലങ്ങളായി രാഷ്ട്രീയ ദുഷ്ടലാക്കിൽ കേരളത്തിൽ ഇസ്‌ലാമോഫോബിയ
വളർത്തിയ സി.പി.എമ്മിന്റെ
തനിനിറമല്ലേ ഇടക്കിടെ
ഈ പുറത്ത് ചാടുന്നത്?
ഒരു മതവിഭാഗത്തിന്റെ മാത്രം
മതപരമായ ഐഡന്റിറ്റിയോട്
മാത്രമെന്തിനാണ് സി പി എമ്മിന് ഈ അസ്ക്യത ?
മലപ്പുറത്തെ പെൺകുട്ടികളുടെ
തലയിലെ തട്ടം ഒഴിവാക്കലാണോ,
മലപ്പുറം ജില്ലയെക്കുറിച്ച സിപിഎമ്മിന്റെ പുരോഗമന കാഴ്ചപ്പാട്?
മലപ്പുറത്തെ ചുവപ്പിക്കുമെന്ന്
ആണയിട്ടു പറയുന്നതിന്റെ ഉദ്ദേശ്യം ഇതാണോ ?
പ്രവാചകന്റെ നൂറ്റാണ്ടിനെ പ്രാകൃത
നൂറ്റാണ്ടെന്ന വിശേഷണം നൽകിയ
അനുഭവം മറ്റൊരു CPM
നേതാവിൽ നിന്ന് മുമ്പു മുണ്ടായിട്ടുണ്ട്.
മലപ്പുറം, മുസ്‌ലിം, മുസ്‌ലിം ഐഡന്റിറ്റി,
പ്രവാചക നൂറ്റാണ്ട്
തുടങ്ങിയ കാര്യങ്ങളെകുറിച്ചെല്ലാം
വിയോജിക്കാനുള്ള സ്വാതന്ത്ര്യം
സി.പി.എമ്മിനുണ്ട്. സമുദായം അതിനെ സ്വാഗതം ചെയ്യും.
സമുദായത്തിലെ തട്ടമിട്ട വിദ്യാസമ്പന്നരായ ഇളം തലമുറ തന്നെ
ഇതിനെ സുന്ദരമായി നേരിടും.
പക്ഷെ, അക്കാര്യം തുറന്ന് പറയാനുള്ള ധീരത
സി.പി.എം. കാണിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.