ജനം ടി.വി ബി.ജെ.പി ചാനല്‍ അല്ല; ബി.ജെ.പിക്കാരായ ആരും അതിലില്ല -കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ജനം ടി.വി ബി.ജെ.പിയുടെ ചാനല്‍ അല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.  ജനം ടി.വി കോര്‍ഡിനേറ്റിങ്​ എഡിറ്റര്‍ അനില്‍ നമ്പ്യാരെ സ്വര്‍ണക്കടത്തുക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ്​ വിളിപ്പിച്ച കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മറുപടി.

'ജനം ടി.വി ബി.ജെ.പി നിയന്ത്രിക്കുന്നതല്ല. ബി.ജെ.പിക്ക് അങ്ങനെയൊരു ചാനലേയില്ല. അത്​ ഈ നാട്ടിലെ ദേശസ്​നേഹികളായ കുറേ ആളുകൾ നടത്തുന്നതാണ്​. ബി.ജെ.പിക്കാരായ ആരും അതിലില്ല'' -സുരേന്ദ്രൻ പറഞ്ഞു.

അനില്‍ നമ്പ്യാരെ കസ്​റ്റംസ്​ വിളിപ്പിച്ച കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടോ എന്നും സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട്​ സുരേന്ദ്രൻ ചോദിച്ചു. 

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.