കോട്ടയം: എൽ.ജെ.ഡിയുമായുള്ള ലയന ചർച്ചകൾ പുരോഗമിക്കവേ ജനതാദൾ-എസ് സംസ്ഥാന സെക്രട്ടറി ജനറലും വനം വികസന കോര്പറേഷന് ചെയർമാനുമായ ജോര്‍ജ് തോമസിെൻറ നേതൃത്വത്തിൽ ഒരുവിഭാഗം പാർട്ടി വിട്ടു. കോട്ടയത്ത് ചേർന്ന യോഗത്തിൽ പുതിയ സംസ്ഥാന പ്രസിഡൻറായി ജോർജ് തോമസിനെ തെരഞ്ഞെടുത്തു. കുെറ നാളുകളായി ജോർജ് തോമസിെൻറ നേതൃത്വത്തിൽ ഒരുവിഭാഗം ഔദ്യോഗിക നേതൃത്വത്തിനെതിരെ ഇടഞ്ഞുനിൽക്കുകയാണ്.
ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ ബി.ജെ.പി അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നും യു.ഡി.എഫിൽ ചേർന്ന് പ്രവർത്തിക്കുമെന്നും ജോർജ് തോമസ് പറഞ്ഞു. കർഷക സമരത്തിലടക്കം ദേവഗൗഡയുടെ ബി.ജെ.പി അനുകൂല നിലപാട് വ്യക്തമായി. ദേശീയതലത്തിൽ ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസിനേ കഴിയൂ. അതുകൊണ്ടാണ് യു.ഡി.എഫിൽ ചേരുന്നത്.
കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നതിലൂടെ ബി.ജെ.പിയെ സഹായിക്കുന്ന സമീപനമാണ് കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ സ്വീകരിക്കുന്നത്. യു.ഡി.എഫിൽ ചേരുന്നതിെൻറ ഭാഗമായി ചർച്ചകൾ ആരംഭിച്ചതായും വനം വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം ഉടൻ രാജിവെക്കുമെന്നും ജോർജ് തോമസ് അറിയിച്ചു. സി.കെ. നാണു എം.എൽ.എയുടെ പിന്തുണയുണ്ടെന്നും ഇവർ അവകാശപ്പെട്ടു.
സി.കെ. നാണു അധ്യക്ഷനായ സംസ്ഥാന കമ്മിറ്റിയെ ദേവഗൗഡ പിരിച്ചുവിട്ട് മാത്യു ടി. തോമസ് എം.എൽ.എയെ അധ്യക്ഷനാക്കി അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഇതിനെതിരെ ജോർജ് തോമസിെൻറ നേതൃത്വത്തിൽ ഒരുവിഭാഗം രംഗത്തെത്തുകയും പ്രതിഷേധം ഉയർത്തുകയും ചെയ്തു. തുടർന്ന് യോഗം ചേർന്ന് ബദൽ സംസ്ഥാന കമ്മിറ്റി രൂപവത്കരിച്ചു. ഇതിെൻറ തുടർച്ചയായാണ് വ്യാഴാഴ്ച കോട്ടയത്ത് ചേർന്ന യോഗത്തിൽ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് എൽ.ജെ.ഡിയും ജെ.ഡി.എസും ലയിക്കണമെന്ന സി.പി.എം ആവശ്യത്തെത്തുടർന്ന് ഇതിനുള്ള നീക്കങ്ങളിലായിരുന്നു ഒൗദ്യോഗികവിഭാഗം.
തിരുവനന്തപുരം: ജനതാദൾ -എസ് പിളർന്നെന്ന തരത്തിൽ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത രാഷ്ട്രീയ തമാശയാണെന്ന് സംസ്ഥാന പ്രസിഡൻറ് മാത്യു ടി. തോമസ്. സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അഖിലേന്ത്യ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ 2020 നവംബറിൽ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്ത ആളാണ് സെക്രട്ടറി ജനറൽ എന്ന് സ്വയം പറഞ്ഞ് മാധ്യമങ്ങളെ കണ്ടത്. വിമതപ്രവർത്തനങ്ങളെ പാർട്ടിയുടെ എല്ലാ സംസ്ഥാന ഭാരവാഹികളും എം.എൽ.എമാരും ജില്ല പ്രസിഡൻറുമാരും തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ വിജയിച്ച ജനപ്രതിനിധികളും യോഗം ചേർന്ന് തള്ളിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.