പൊലീസിനെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ മുഖപത്രം

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശംവെച്ചെന്നാരോപിച്ച് രണ്ട് വിദ്യാർഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ ് ചെയ്ത നടപടിയിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രമായ ജനയുഗം. പൊലീസിന്‍റെ നടപടി സംസ്ഥാന സർക്കാറി നെ തന്നെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണെന്നും സമൂഹത്തിന്‍റെ ചോദ്യത്തിന് മറുപടി പറയേണ്ടത് ഭരണകൂടമാണെന് ന ബോധ്യം പൊലീസ് ഉദ്യോഗസ്ഥർക്ക് ഇല്ലാതെ പോയിരിക്കുന്നുവെന്നും ജനയുഗത്തിന്‍റെ മുഖപ്രസംഗത്തിൽ പറയുന്നു.

ലഘുലേഖയുടെ പശ്ചാത്തലത്തിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പൊലീസ് ആവർത്തിക്കുന്നതിന്‍റെ പിന്നിലെ ലക്ഷ്യം ദുരൂഹമാണ്. എന്ത് മാനദണ്ഡമനുസരിച്ചാണ് ഈയൊരു അറസ്റ്റ് എന്ന ചോദ്യത്തിന് വിശദീകരണമില്ല. ഇവിടെ അറസ്റ്റിലായവരുടെ മാവോ ബന്ധം പൊലീസ് തെളിയിച്ചിട്ടില്ല.

പന്തീരാങ്കാവ് അറസ്റ്റിന്‍റെ പിന്നാമ്പുറം അത്യന്തം സംശയകരമായി തുടരുന്ന അട്ടപ്പാടി മഞ്ചിക്കണ്ടി വനാന്തരത്തിലെ വ്യാജ ഏറ്റുമുട്ടലാണ് എന്ന കാര്യത്തിൽ സംശയമില്ലെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥികളെ പിടികൂടി കരിനിയമം ചുമത്തിയതോടെ കാടിനുള്ളിലെ കൊടുംക്രൂരതയുടെ വാർത്തകൾ വഴിതിരി‍ഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരുടെ നിഗൂഢമായ നീക്കങ്ങളെ നിരീക്ഷിക്കണം. ആരാണ് മനുഷ്യരെ വെടിവച്ചുകൊല്ലാനും ലഘുലേഖയുടെ പേരിൽ അറസ്റ്റിനും കരിനിയമം ചുമത്തി തുറുങ്കിലടപ്പിക്കാനും പൊലീസിന് അധികാരം നൽകിയതെന്ന സംശയം സർക്കാരിന് മുന്നിൽ ചൂണ്ടുവിരലായി നിന്നുകൂടായെന്ന് മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

Tags:    
News Summary - janayugom criticize police -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.