കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് സർവിസ് പുനരാരംഭിക്കാനുള്ള സാധ്യതപഠനത്തിന് എയർ ഇന്ത്യ സംഘം ഒക്ടോബർ 15ന് കരിപ്പൂരിലെത്തും. ജംബോ ജെറ്റ് വിമാനമായ ബി 747-400 ഉപയോഗിച്ച് സർവിസ് നടത്താനുള്ള റിപ്പോർട്ട് തയാറാക്കാനായാണ് സംഘമെത്തുന്നത്. മുംബൈയിൽനിന്ന് ഒാപറേഷൻസ്, ഗ്രൗണ്ട് ഹാൻഡ്ലിങ്, സാേങ്കതിക വിഭാഗം എന്നിവയിലെ ഉദ്യോഗസ്ഥരാണ് വരുന്നത്. ജിദ്ദ സർവിസ് പുനരാരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ച് എയർ ഇന്ത്യ കോഴിക്കോട് മാനേജർ വിമാനത്താവള ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. തുടർനടപടികളുടെ ഭാഗമായാണ് 423 പേർക്ക് സഞ്ചരിക്കാവുന്ന ബി 747-400 ഉപയോഗിച്ച് സാധ്യതപഠനം നടത്തുന്നത്.
നേരത്തേ, കരിപ്പൂരിൽനിന്ന് എയർ ഇന്ത്യ, സൗദി എയർലൈൻസ്, എമിറേറ്റ്സ് തുടങ്ങിയ കമ്പനികൾ ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ കോഡ് ഇ വിഭാഗത്തിൽപ്പെടുന്ന വിമാനങ്ങളുടെ സാധ്യതപഠനം നടത്തി അതോറിറ്റി വിശദറിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. എയർ ഇന്ത്യ ഇപ്പോൾ പരിഗണിച്ച ബി 747-400 അന്നത്തെ പഠനത്തിൽ ഉൾപ്പെട്ടിരുന്നില്ല. ഇതിനാലാണ് വീണ്ടും പഠനം നടത്തുന്നത്.
ആഗസ്റ്റ് ആറിന് എയർ ഇന്ത്യ സംഘം കരിപ്പൂരിൽ സുരക്ഷ പരിശോധന നടത്തി 14ന് ഡയറക്ടേററ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ, അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഒാർഗനൈസേഷൻ (െഎ.സി.എ.ഒ) മാനദണ്ഡങ്ങൾക്ക് വിരുദ്ധമായതിനാൽ റിപ്പോർട്ടിൽ ഡി.ജി.സി.എ തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. തുടർന്ന് എം.പിമാരായ എം.കെ. രാഘവൻ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ് എന്നിവരും മലബാർ െഡവലപ്മെൻറ് േഫാറവും തുടർനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എയർ ഇന്ത്യ ചെയർമാന് കത്ത് നൽകി.
കരിപ്പൂരിൽ എത്തുന്ന സംഘവും അതോറിറ്റി ഉേദ്യാഗസ്ഥരും സംയുക്തമായാണ് റിപ്പോർട്ട് തയാറാക്കുക. തുടർന്ന് വീണ്ടും എയർ ഇന്ത്യയുടെ സുരക്ഷ വിലയിരുത്തൽ നടത്തണം. ഇതിനുശേഷമാണ് റിപ്പോർട്ട് ഡി.ജി.സി.എക്ക് സമർപ്പിക്കുക. പകർപ്പ് അതോറിറ്റിക്കും നൽകും. അതോറിറ്റിയിൽനിന്ന് ഡൽഹി ആസ്ഥാനത്തേക്ക് കൈമാറും.
ഇവിടെ നിന്നാണ് അന്തിമ അനുമതിക്കായി ഡി.ജി.സി.എക്ക് നൽകുക. ഇൗ നടപടികൾ പൂർത്തിയാക്കാൻ ഒരു മാസത്തിലധികം സമയമെടുക്കും. സൗദി എയർലൈൻസിന് നിലവിൽ ഇടത്തരം-വലിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ച പശ്ചാത്തലത്തിൽ നയപരമായ തീരുമാനങ്ങൾക്കുള്ള കാലതാമസം വരില്ല. പിന്നീടാണ് ഷെഡ്യൂൾ, ടിക്കറ്റ് ബുക്കിങ് എന്നിവ ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.