ജിഫ്​രി തങ്ങൾക്ക്​ വധഭീഷണി പള്ളികളിൽ സർക്കാർ വിരുദ്ധ പ്രചാരണത്തിന്​ കൂട്ടുനിൽക്കാത്തതിനാൽ -കോടിയേരി

ആലപ്പുഴ: മുസ്‌ലിം പള്ളികളിൽ സർക്കാർ വിരുദ്ധ പ്രചാരണത്തിന് കൂട്ടുനിൽക്കാത്തതാണ് സമസ്​ത പ്രസിഡൻറ്​ ജിഫ്​രി മുത്തുക്കോയ തങ്ങൾക്കെതിരായ വധഭീഷണിക്ക് കാരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആലപ്പുഴ ടൗൺഹാളിന്​ മുന്നിൽ 'മതതീവ്രവാദികളുടെ കൊലക്കത്തിക്ക് മറുപടി മത നിരപേക്ഷതയാണ്' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ മാർച്ച് സമാപനസമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംലീഗ് ഇസ്‌ലാമിക മതമൗലികവാദം പ്രോത്സാഹിപ്പിക്കുകയാണ്. എസ്​.ഡി.പി.ഐയുടെ മുദ്രാവാക്യമാണ് അവർ ഏറ്റെടുത്തിരിക്കുന്നത്​. കോഴിക്കോട് റാലിയിൽ കണ്ടത് അതാണ്.

കാന്തപുരം അബൂബക്കർ മുസ്‌ലിയാരും ജിഫ്​രി മുത്തുക്കോയ തങ്ങളും ലീഗ് നിലപാടിനൊപ്പമല്ല. അമ്പലപ്പുഴ എം.എൽ.എ എച്ച്​. സലാമിനെ എഡ്​.ഡി.പി.ഐക്കാരനാക്കാനുള്ള പ്രചാരണം നടക്കുന്നുണ്ട്​. എന്നാൽ, എസ്​.ഡി.പി.ഐക്കും ആർ.എസ്​.എസിനും സി.പി.എമ്മിൽ നുഴഞ്ഞുകയറാനാവി​െല്ലന്ന്​ കോടിയേരി പറഞ്ഞു. 

Tags:    
News Summary - jifri thangal received death threats because he did not support anti-government propaganda - Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.