കോഴിക്കോട്: മദ്യഷാപ്പുകൾക്ക് അനുമതി നൽകുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അധികാരം എടുത്തുകളയുന്ന പുതിയ ഒാർഡിനൻസ് ഇടതുപക്ഷ സർക്കാർ കേരളത്തിലെ ജനങ്ങേളാട് നടത്തുന്ന യുദ്ധപ്രഖ്യാപനമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ്. സംസ്ഥാനത്ത് മദ്യപ്പുഴയൊഴുകുന്നതിന് പുതിയ മദ്യനയം കാരണമാവും. നീണ്ടകാലത്തെ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഇൗ അധികാരം പുനഃസ്ഥാപിച്ച കഴിഞ്ഞ സർക്കാറിെൻറ നടപടിയെ എല്ലാ വിഭാഗം ജനങ്ങളും സ്വാഗതം ചെയ്തതാണ്. ജനാധിപത്യ സർക്കാറാണെങ്കിൽ ഒാർഡിനൻസ് പിൻവലിച്ച് ജനങ്ങളോടൊപ്പം നിൽക്കണം.
ഒാർഡിനൻസ് പുറത്തിറക്കിയത് കടുത്ത ജനദ്രോഹമാണ്. ജനങ്ങളോടല്ല, മദ്യരാജാക്കന്മാരോടും അബ്കാരി മുതലാളിമാരോടുമാണ് സർക്കാറിന് താൽപര്യം. അനുമതി ലഭിക്കാതെ തദ്ദേശസ്ഥാപനങ്ങളിൽ കാത്തുകിടക്കുന്ന അപേക്ഷകളുടെ എണ്ണമെടുത്താൽ സർക്കാറിെൻറ ഉള്ളിലിരിപ്പ് മനസ്സിലാക്കാവുന്നതാണെന്നും അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടി. ജനവിരുദ്ധവും സാമൂഹിക ദുരന്തത്തിന് കാരണമാവുന്ന മദ്യനയത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.