കോഴിക്കോട്: സിറിയയിലും മ്യാന്മറിലും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം അത്യധികം ദയനീയ കാഴ്ചകള്‍ക്ക് ലോകം സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഭീകരവാര്‍ത്തകളാണ് സിറിയയില്‍നിന്നും മ്യാന്മറില്‍നിന്നും കേള്‍ക്കുന്നത്.
അലപ്പോ നഗരത്തിന്‍െറ നിയന്ത്രണം ഏറ്റെടുത്തതിനുശേഷവും അടങ്ങാത്ത ഷെല്‍ വര്‍ഷമാണ് സിവിലിയന്മാര്‍ക്കുനേരെ സൈന്യം നടത്തുന്നത്. എല്ലാവിധ അന്താരാഷ്ട്ര മര്യാദകളും സിറിയയില്‍ ലംഘിക്കപ്പെട്ടിരിക്കയാണ്. റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെ മ്യാന്മറില്‍ നടക്കുന്ന വംശീയ ഉന്മൂലനവും അത്യന്തം നടുക്കമുളവാക്കുന്നു. മാസങ്ങളായി തുടരുന്ന അതിക്രമങ്ങള്‍ ഇപ്പോള്‍ ശക്തിപ്രാപിച്ചിരിക്കുകയാണ്.
റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കും സിറിയയിലെ യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്കും വേണ്ടി കേരളത്തിലെ മുഴുവന്‍ പള്ളികളിലും വെള്ളിയാഴ്ച പ്രാര്‍ഥന നടത്തണമെന്നും അമീര്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.