കൊച്ചി: ജിഷ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹരജി ഹൈകോടതി തള്ളി. അന്വേഷണഘട്ടത്തില്‍ ഹരജിക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഈ ആവശ്യം ഉന്നയിച്ചില്ളെന്നും സി.ബി.ഐ അന്വേഷണത്തിന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ളെന്നും നിരീക്ഷിച്ചാണ് സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയത്. അതേസമയം, ജിഷയുടെ മരണസമയത്തെക്കുറിച്ച് കുറ്റപത്രത്തില്‍ അവ്യക്തതയുണ്ടെന്ന ആരോപണമടക്കമുള്ളവ വിചാരണകോടതിയില്‍ ഉന്നയിക്കാം.
സി.ബി.ഐ അന്വേഷണത്തെ പിന്തുണച്ച് കേസില്‍ കക്ഷിചേര്‍ന്ന ജിഷയുടെ സഹപാഠികളായ റീത്ത ബാലചന്ദ്രനടക്കം നാലുപേര്‍ നല്‍കിയ ഹരജിയും കോടതി തള്ളി. തെളിവ് ശേഖരണത്തിലടക്കം ഗൗരവതരമായ പിഴവുകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചിട്ടുള്ളതെന്നും അതിനാല്‍ സി.ബി.ഐ അന്വേഷിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
ഏപ്രില്‍ 28നാണ് നിയമവിദ്യാര്‍ഥിനിയായ പെരുമ്പാവൂര്‍ സ്വദേശിനി ജിഷയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഈ കേസില്‍ അസം സ്വദേശി അമീറുല്‍ ഇസ്ലാം പിന്നീട് അറസ്റ്റിലായി. പ്രസക്തമായ നിരവധി ചോദ്യങ്ങള്‍ക്ക് കുറ്റപത്രത്തില്‍ മറുപടിയില്ളെന്നായിരുന്നു പാപ്പുവിന്‍െറ വാദം. അന്വേഷണം ശരിയായി നടക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിയായിരുന്ന സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ നടപടി എടുത്തതും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, ഈ ഘട്ടത്തില്‍ ഇത്തരമൊരു വാദം അപ്രസക്തമാണെന്നും കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പൊതുവിചാരണയുടെ ആവശ്യമില്ളെന്നും കോടതി വ്യക്തമാക്കി.
അന്വേഷണം തൃപ്തികരമാണെന്നും പ്രതിയെ സംരക്ഷിക്കാനും വിചാരണ നീട്ടിക്കൊണ്ടുപോകാനുമാണ് ഹരജി നല്‍കിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ജിഷയുടെ മാതാവ് രാജേശ്വരിയും കോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.