കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസിന്‍െറ വിചാരണ മാറ്റിവെച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനുണ്ടെന്നും സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതി അമീറുല്‍ ഇസ്ലാമിന്‍െറ അഭിഭാഷകന്‍ ബി.എ. ആളൂര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍.അനില്‍കുമാറിന്‍െറ ഉത്തരവ്.
ഡിസംബര്‍ അഞ്ചിലേക്കാണ് വിചാരണ മാറ്റിയത്. ബുധനാഴ്ച കേസിലെ ഒന്നും രണ്ടും സാക്ഷികളെ വിസ്തരിക്കാനാണ് കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍, നടപടികള്‍ തുടങ്ങിയ ഉടന്‍ ജിഷയുടെ പിതാവ് പാപ്പുവും ബി.എ. ആളൂരും സമര്‍പ്പിച്ച രണ്ട് അപേക്ഷകളാണ് കോടതി പരിഗണിച്ചത്. അന്വേഷണ സംഘത്തിന്‍െറ കണ്ടത്തെലുകള്‍ പലതും വാസ്തവ വിരുദ്ധമാണെന്നാണ് ആരോപിച്ചായിരുന്നു പാപ്പുവിന്‍െറ ഹരജി.
ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വൈരുധ്യമുണ്ടെന്ന് ഹരജിയില്‍ പറയുന്നുണ്ട്. കൂടാതെ, ജിഷയെ കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധവും കൊലപാതക സമയത്ത് അമീറുല്‍ ഇസ്ലാം ധരിച്ച വസ്ത്രവും കണ്ടത്തൊന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ളെന്ന പാപ്പുവിന്‍െറ അപേക്ഷയാണ് കോടതി ആദ്യം പരിഗണിച്ചത്.
അമീറുല്‍ ഇസ്ലാം ഒറ്റക്കാണ് കൊല നടത്തിയതെന്ന പൊലീസിന്‍െറ വാദം വിശ്വസിക്കാന്‍ കഴിയില്ളെന്നും ഈ ഹരജിയിലുണ്ടായിരുന്നു. കേസ് അന്വേഷണത്തിന്‍െറ ഭാഗമായി പ്രവര്‍ത്തിച്ച ആളാണ് ഇപ്പോള്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിതനായതെന്നും ഇത് നിയമ വിരുദ്ധമാണെന്നും പ്രോസിക്യൂട്ടറെ ഒഴിവാക്കണമെന്നുമായിരുന്നു ആളൂരിന്‍െറ അപേക്ഷ.
രാവിലെ മുതല്‍ ഉച്ചവരെ രണ്ട് അപേക്ഷകളിലും പ്രാരംഭ വാദം കേട്ട കോടതി കൂടുതല്‍ വാദം കേള്‍ക്കലിനായി ഉച്ചക്ക് രണ്ടിലേക്ക് കേസ് മാറ്റി. ഇതിനിടെ, ഉച്ചക്ക് ശേഷമുള്ള കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതിയില്‍ ഉണ്ടായിരുന്ന ഏതാനും മാധ്യമ പ്രവര്‍ത്തകരെ ഒരു കൂട്ടം അഭിഭാഷകര്‍ ചേര്‍ന്ന് ഇറക്കി വിട്ടതോടെ വിചാരണ ഏറെ നേരം തടസ്സപ്പെട്ടു.
രണ്ട് മണിക്ക് വിചാരണ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരംഭിച്ചില്ല. വന്‍ പൊലീസ് സംഘം കോടതിയിലത്തെിയശേഷം 3.15 ഓടെ മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ട ശേഷമാണ് കേസ് വീണ്ടും പരിഗണിച്ചത്. അതിന് മുമ്പ് നടന്ന സംഭവ വികാസങ്ങളിലേക്ക് കടക്കാതെ കോടതി നേരെ കേസ് പരിഗണിക്കുകയായിരുന്നു.
വാദത്തിന്‍െറ തുടക്കത്തില്‍ തന്നെ ബി.എ. ആളൂര്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. ഈ ആവശ്യം പരിഗണിക്കാമെന്ന പരാമര്‍ശത്തോടെയാണ് കോടതി വിചാരണ നടപടികള്‍ ഡിസംബര്‍ അഞ്ചിലേക്ക് മാറ്റിയത്. പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആളൂരിന്‍െറ മറ്റൊരു അപേക്ഷയില്‍ ഈമാസം 18ന് വീണ്ടും വാദം കേള്‍ക്കും.
പാപ്പുവിന്‍െറ അപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായി. ഇതില്‍ നവംബര്‍ 10ന് വിധി പറയും. പാപ്പു ഹരജിയില്‍ പറയുന്ന മുഴുവന്‍ ആരോപണങ്ങളും തള്ളിക്കളഞ്ഞ പ്രോസിക്യൂഷന്‍ അമീറുല്‍ ഇസ്ലാമാണ് കുറ്റം നടത്തിയതെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്ന് കോടതിയില്‍ ബോധിപ്പിച്ചു.
കുറ്റകൃത്യം തെളിയിക്കുന്ന ഡി.എന്‍.എ പരിശോധനാ ഫലം, കൊലപാതകത്തിന് ഉപയോഗിച്ച കത്തി എന്നിവ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം പ്രതിക്ക് മനസ്സിലാകുന്ന അസമിസ് അല്ളെങ്കില്‍ ഹിന്ദി ഭാഷയിലേക്ക് മാറ്റണമെന്ന് പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും അനുവദിച്ചില്ല.
ബുധനാഴ്ച വിസ്തരിക്കാനിരുന്ന രണ്ട് സാക്ഷികളെ തന്നെയാവും ഡിസംബര്‍ അഞ്ചിന് വിസ്തരിക്കുക. വിചാരണ തടസ്സപ്പെട്ടതിനാല്‍ സാക്ഷികള്‍ക്ക് വീണ്ടും സമന്‍സ് അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.