നാദാപുരം: പാമ്പാടി നെഹ്റു കോളജ് എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച് ഫോറൻസിക് പരിശോധന ഫലം പുറത്തുവന്നതോടെ മാതാപിതാക്കളുടെ രക്തസാമ്പിളുകൾ ഡി.എൻ.എ പരിശോധനക്കെടുത്തു. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിയോടെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽവെച്ചാണ് ജിഷ്ണുവിെൻറ മാതാവ് മഹിജ, പിതാവ് അശോകൻ എന്നിവരുടെ രക്തം ശേഖരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ. ശശിധരെൻറ നേതൃത്വത്തിലായിരുന്നു ആശുപത്രി അധികൃതർ സാമ്പിൾ പരിശോധനക്ക് എടുത്തത്. ഇതിനിടയിൽ കേസ് അന്വേഷണം അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ചു വിദ്യാർഥി- യുവജന സംഘടനകൾ പ്രകടനവും ധർണയും നടത്തി.
ജിഷ്ണുവിെൻറ മരണത്തെ തുടർന്ന് കോളജ് ഹോസ്റ്റൽ മുറിയിൽ നിന്നും, വൈസ് പ്രിൻസിപ്പലിെൻറ മുറിയിൽ നിന്നും രക്തക്കറകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിെൻറ ഫോറൻസിക് പരിശോധന ഫലം ഒ പോസിറ്റിവ് ഗ്രൂപ്പാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതിെൻറ ഭാഗമായി കോടതിയിൽ ആവശ്യമായ തെളിവ് നൽകുന്നതിെൻറ ഭാഗമായാണ് ജിഷ്ണുവിെൻറ മാതാപിതാക്കളുടെ രക്തം ഡി.എൻ.എ ടെസ്റ്റിന് വിധേയമാക്കുന്നത്.
വടക്കാഞ്ചേരി കോടതിയിൽ രക്തസാമ്പിളുകൾ െപാലീസ് ഹാജരാക്കും. നാദാപുരം ആശുപത്രിയിൽ രക്ത സാമ്പിൾ എടുക്കാൻ ജിഷ്ണുവിെൻറ മാതാപിതാക്കളെ കൊണ്ടുവരുന്ന വിവരം അറിഞ്ഞു രാവിലെ തന്നെ വൻ ജനക്കൂട്ടം ആശുപത്രിയിൽ എത്തിയിരുന്നു. ജിഷ്ണു മരിച്ചിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും പ്രതികളിൽ ഒരാളെയും അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവർത്തകർ പ്രകടനം നടത്തി. ആശുപത്രിയിലേക്ക് വരുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ തടയാൻ യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.