തൃശൂർ: പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണ കേസിലെ രണ്ടാംപ്രതിയായ പി.ആർ.ഒ സഞ്ജിത്ത് വിശ്വനാഥനെ അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ചോദ്യം ചെയ്യലിനുശേഷം ഇയാളെ വിട്ടയച്ചു. കഴിഞ്ഞദിവസം കേസിലെ ഒന്നാംപ്രതിയും നെഹ്‌റു ഗ്രൂപ് ചെയര്‍മാനുമായ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. വൈകീട്ട് നാേലാടെ തുടങ്ങിയ ചോദ്യംചെയ്യല്‍ രാത്രി ഒമ്പതു വരെ തുടര്‍ന്നു. ഒരുലക്ഷം രൂപയുടെ ബോണ്ടിലും രണ്ടുപേരുടെ ആള്‍ജാമ്യത്തിലുമാണ് സഞ്ജിത്തിനെ വിട്ടയച്ചത്.
അന്വേഷണ ഉദ്യോഗസ്ഥ ഇരിങ്ങാലക്കുട എ.എസ്.പി കിരൺ നാരായൺ, എ.സി.പി ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. സഞ്ജിത്തിെൻറ നേതൃത്വത്തിലാണ് വിദ്യാർഥികളെ മർദിച്ചതെന്ന ആക്ഷേപം നിലവിലുണ്ട്. ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചുവെന്നും വൈസ് പ്രിൻസിപ്പലിെൻറ ഓഫിസിലെത്തിച്ച് മർദിച്ചുവെന്നുമാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. കേസിലെ മറ്റ് പ്രതികളായ ഇൻവിജിലേറ്റർ പ്രവീൺ, വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, അധ്യാപകൻ ദിപിൻ എന്നിവരെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇവരും മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തുന്നുവെന്നാണ് അറിയുന്നത്. ഇവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം രേഖപ്പെടുത്താനെത്തിയ ജിഷ്ണുവിെൻറ മാതാവിനെയും ബന്ധുക്കളെയുമുൾപ്പെടെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്ത് നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.