വളയം: ജിഷ്ണു പ്രണോയിയുടെ കടുംബം നടത്തിയ സമരത്തിനെതിരെ രൂക്ഷവിമർശനം നടത്തിയ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിെൻറ പരാമർശത്തെ പൂർണമായി തള്ളി കോടിയേരി. വളയം പൂവ്വംവയലിൽ ജിഷ്ണുവിെൻറ വീടിനു സമീപം സി.പി.എം സംഘടിപ്പിച്ച കടുംബസംഗമത്തിലാണ് നീതിക്കായി കുടുംബം നടത്തുന്ന സമരത്തിന് പാർട്ടിയും സർക്കാറും കൂടെയുണ്ടാവുമെന്ന് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ആഴ്ച വളയത്ത് സംഘടിപ്പിച്ച പ്രതിരോധ സംഗമത്തിലാണ് സമരത്തിൽ പങ്കെടുത്തവരുടെ സാന്നിധ്യത്തിൽ കുടുംബത്തിെൻറ സമരത്തെ എളമരം രൂക്ഷഭാഷയിൽ വിമർശിച്ചത്. സംഭവം പാർട്ടി അണികളിലും നവ മാധ്യമങ്ങളിലും ചർച്ചയായിരുന്നു.
ജിഷ്ണു പ്രണോയിയുടെ കുടുംബത്തിെൻറ സമരം എസ്.യു.സി.ഐ അടക്കമുള്ളവർ സർക്കാറിനെതിരെ തിരിക്കുകയായിരുന്നെന്ന് കോടിയേരി പറഞ്ഞു. ബി.ജെ.പിയും യു.ഡി.എഫും ഇരട്ട സമീപനമാണ് സ്വീകരിച്ചത്. കൃഷ്ണദാസടക്കമുള്ളവരെ ഒളിവിൽ താമസിപ്പിച്ചത് കോൺഗ്രസുകാരാണ്. കേസിൽ കോടതിയുടെ ഇടപെടലുകളാണ് അന്വേഷണത്തെ ബാധിച്ചത്. കോടതിയുടെ നടപടികൾ ചർച്ച ചെയ്യാൻ മാധ്യമങ്ങൾ തയാറായില്ലെന്നും കേസുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടാൽ കടുംബത്തിെൻറ കൂടെ പാർട്ടിയും സർക്കാറും ഉണ്ടാവുമെന്നും കോടിയേരി പറഞ്ഞു.
ജിഷ്ണുവിെൻറ വീട്ടിലെത്തിയ കോടിയേരി അര മണിക്കൂറോളം അമ്മ മഹിജയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് പരിപാടിക്കെത്തിയത്. ഏരിയ സെക്രട്ടറി പി.പി. ചാത്തു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. മോഹനൻ മാസ്റ്റർ, കെ.കെ. ലതിക, കെ.പി. കുഞ്ഞമ്മദ് കുട്ടി, എം. ദിവാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.