ജിഷ്​ണുവി​െൻറ മരണം: പ്രതികളായ അധ്യാപകർ ഒളിവിൽ

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കേസിൽ പ്രതികളായ അധ്യാപകര്‍ ഒളിവില്‍. ​െവെസ്​ പ്രിൻസിപ്പലി​​െൻറയും അധ്യാപകരുടെയും, ഉദ്യഗസ്ഥരുടെയും വീടുകളിലും  അടുത്ത ബന്ധുക്കളുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ തേടി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. വൈസ്​ പ്രിൻസിപ്പൽ അടക്കുമുള്ളവർക്കെതിരെ ​െപാലീസ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തും.

ജിഷ്ണു കോപ്പിയടിച്ചുവെന്നും ഓഫിസിലത്തെിച്ച് ഉപദേശിച്ചുവെന്നും റിപ്പോര്‍ട്ട് നല്‍കിയ പ്രിന്‍സിപ്പല്‍ എസ്. വരദരാജന്‍, കോളജിലെ പി.ആര്‍.ഒയും മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍െറ മകനുമായ സഞ്ജിത്ത് എന്നിവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഇന്ന്​ തീരുമാനമെടുക്കും.  വിദ്യാർഥികൾ​ക്കെതിരെ വധ ഭീഷണി മുഴക്കിയ നെഹ്റ‍ു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെതിരെയും കേസെടുക്കാൻ ആലോചനയുണ്ട്. പി.കെ കൃഷ്ണദാസിനെതിരെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മക്കളെ മോര്‍ച്ചറിയില്‍ കാണേണ്ടി വരുമെന്ന് ചെയര്‍മാന്‍ ഭീഷണിപെടുത്തിയതായാണ് പരാതി.

അതേസമയം നെഹ്‌റു കോളേജിനു മുന്നില്‍ വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. ജിഷ്ണുവി​​െൻറ മരണത്തില്‍ പ്രതികളായ അധ്യാപകര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുക, വിദ്യാർഥികള്‍ക്കുനേരെ വധഭീഷണി മുഴക്കിയ ചെയര്‍മാന്‍ പി.കെ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Tags:    
News Summary - jishnu's death nehru college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.