കൈക്കൂലിക്കേസിൽ പിടിയിലായ സർവേയർ മനോജ് ലാൽ

കൈക്കൂലി വാങ്ങുന്നതിനിടെ ജോയന്റ് കൗൺസിൽ നേതാവ് അറസ്റ്റിൽ

അഞ്ചൽ: വസ്തു റീസർവേയുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെ ജോയന്റ് കൗൺസിൽ നേതാവിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പുനലൂർ താലൂക്ക് സർവ്വേയർ മനോജ് ലാലാണ് പിടിയിലായത്.

വസ്തു റീസർവെ ചെയ്യാൻ കരവാളൂർ സ്വദേശിയോട് മനോജ് ലാൽ 5000 രൂപ ആവശ്യപ്പെട്ടിരുന്നു. ഈ വിവരം വസ്തു ഉടമ വിജിലൻസിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് നിർദേശപ്രകാരം 2000 രൂപ അഞ്ചൽ മിനി സിവിൽ സ്റ്റേഷനിലെ സ്റ്റെയർകെയ്സിൽ വച്ച് മനോജ് ലാലിന് കൈമാറുകയായിരുന്നു. സ്ഥലത്ത് രഹസ്യ നിരീക്ഷണം നടത്തുകയായിരുന്ന വിജിലൻസ് ഉടൻ തന്നെ മനോജ് ലാലിനെ പിടികൂടി.

കൊല്ലം വിജിലൻസ് ഡിവൈ.എസ്.പി അബ്ദുൽവഹാബിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് മനോജ് ലാലിനെ അറസ്റ്റ് ചെയ്തത്. മുൻപും ഇദ്ദേഹത്തിനെതിരേ പല പരാതികളും ഉയർന്നിരുന്നു. ഭരതന്നൂർ സ്വദേശിയായ മനോജ് ലാൽ സി.പി.ഐ അനുകൂല സർവിസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ അഞ്ചൽ മേഖലാ സെക്രട്ടറി കൂടിയാണ്.

Tags:    
News Summary - Joint Council leader arrested in bribery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.