ജോസ് കെ. മാണിയുടെ മകൾ പ്രിയങ്കയും വരൻ കുരുവിളയും

ജോസ് കെ. മാണിയുടെ മകൾ പ്രിയങ്ക വിവാഹിതയായി

കൊച്ചി: അന്തരിച്ച കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.എം മാണിയുടെ കൊച്ചുമകളും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിയുടെയും നിഷ ജോസിന്‍റെയും മകളുമായ പ്രിയങ്ക വിവാഹിതയായി. മണിമല കരിക്കാട്ടൂർ പ്ലാക്കാട്ട് തോമസ് കുരുവിളയുടെയും ഗീതാ തോമസിന്‍റെയും മകൻ കുരുവിളയാണ് വരൻ. കളമശ്ശേരി സെന്‍റ് ജോസഫ് പള്ളിയിൽ ശനിയാഴ്ച നടന്ന വിവാഹചടങ്ങിന് പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പ്രധാന കാർമികത്വം വഹിച്ചു. കോവിഡ് മാർഗനിർദേശ പ്രകാരം അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തു. ജോസ് കെ. മാണി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യമറിയിച്ചത്. വിവാഹ ചടങ്ങുകൾക്കായി മാറ്റിവെച്ച തുകയിൽ നിന്ന് 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്ന് ജോസ് കെ. മാണി അറിയിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

സ്നേഹിതരേ,
എന്‍റെ മകൾ പ്രിയങ്കയും മണിമല കരിക്കാട്ടൂർ പ്ലാക്കാട്ട് തോമസ് കുരുവിളയുടേയും ഗീതാ തോമസിന്‍റെയും മകൻ കുരുവിളയും ഇന്ന് കളമശ്ശേരി സെന്‍റ് ജോസഫ് പള്ളിയിൽ അഭിവന്ദ്യ പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവിന്‍റെ പ്രധാന കാർമികത്വത്തിൽ വിവാഹിതരായി കടുത്ത കൊവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ഗവൺമെന്‍റ് നിർദ്ദേശിച്ച കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു മംഗളകർമത്തിന്‍റെ ചടങ്ങുകൾ.
അതിനാൽ എല്ലാവർക്കും അറിയുന്നതു പോലെ വിവാഹവും മറ്റുചടങ്ങുകളും വളരെ ലളിതമായിരുന്നു. ഈ പശ്ചാത്തലത്തിൽ നേരിട്ട് ക്ഷണിക്കു ന്നതിനോ അറിയിക്കുന്നതിനോ സാധിച്ചില്ല. എങ്കിലും ഈ ശുഭദിനത്തിൽ ഫോണിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും ആശംസകളറിയിച്ച ഏവരോടും എന്‍റെയും കുടുംബത്തിന്‍റെയും നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നു. കുരുവിളയേയും പ്രിയങ്കയേയും പ്രാർഥനയിൽ ഓർമിക്കണേ.
നവദമ്പതികളെ മംഗളാംശംസകൾ നൽകി അനുഗ്രഹിക്കണേ.
Tags:    
News Summary - Jose K. Mani's daughter Priyanka got married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.