തിരുവനന്തപുരം: െഎ.എം.ജി (ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് ഇൻ ഗവൺമെൻറ്) ഡയറക്ടറായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സർവിസിലുള്ള ഉന്നത ഉദ്യോഗസ്ഥരെയാണ് സാധാരണ ഇൗ തസ്തികയിൽ നിയമിക്കുക. സർക്കാറിന് അനഭിമതരായ െഎ.എ.എസ്-െഎ.പി.എസ് ഉന്നത ഉദ്യോഗസ്ഥരെ ഇവിടേക്ക് മാറ്റാറുമുണ്ട്. കെ. ജയകുമാർ മലയാളം സർവകലാശാലാ വൈസ് ചാൻസലറായും പ്രവർത്തിച്ചിരുന്നു.
മറ്റു നിയമനങ്ങൾ: *ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാലിന് ഗതാഗത (ഏവിയേഷന്‍) വകുപ്പിെൻറ അധിക ചുമതല നല്കാൻ തീരുമാനിച്ചു.
*തദ്ദേശ (അര്‍ബന്‍) വകുപ്പ് അഡീഷനല്‍ സെക്രട്ടറി ആര്. ഗിരിജയെ നഗരകാര്യ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും. അമൃത് മിഷന് ഡയറക്ടറുടെ അധിക ചുമതല തുടര്‍ന്നും വഹിക്കും.
*ടൂറിസം അഡീഷനല്‍ ഡയറക്ടര്‍ (ജനറല്‍) ജാഫര്‍ മാലികിനെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും. പ്ലാനിങ് (സി.പി.എം.യു) ഡയറക്ടറുടെ അധിക ചുമതല തുടര്‍ന്നും വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.